November 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അന്ധതയെ എഴുത്ത് കൊണ്ട് തോൽപ്പിച്ച വേദ് മേത്ത അന്തരിച്ചു

1 min read

ന്യൂയോർക്ക്: ഭാവന കൊണ്ടും സാഹിത്യ വാസന കൊണ്ടും അന്ധതയെ തോൽപ്പിച്ച ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരൻ വേദ് മേത്ത അന്തരിച്ചു.33 വർഷക്കാലം വേദ് മേത്ത സ്റ്റാഫ് റൈറ്റർ ആയി ജോലി ചെയ്ത’ ദ ന്യൂയോർക്കർ’ മാഗസിനാണ് മരണവാർത്ത പുറത്തുവിട്ടത്. 86ാം വയസിലായിരുന്നു അന്ത്യം.

വേദ് മേത്തയുടെ രചകളിലൂടെയും ലേഖലനങ്ങളിലൂടെയുമാണ് യാഥാസ്ഥിതിക അമേരിക്കക്കാർ ഇന്ത്യയെ കുറിച്ച് വായിച്ചറിഞ്ഞത്. ആത്മകഥ, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഭാഗങ്ങളിലുള്ളവയായിരുന്നു രചനകളിലേറെയും. മെനിഞ്ചൈറ്റിസ് മൂലം മൂന്നാം വയസിൽ കാഴ്ച നഷ്ടമായ മേത്ത അകക്കണ്ണിന്റെ സഹായത്തോടെ 24ഓളം പുസ്തകങ്ങളും നൂറോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഒരിക്കലും അംഗപരിമിതനെന്ന വിഭാഗത്തിൽ ഒതുങ്ങിക്കൂടാൻ തയ്യാറാകാതിരുന്ന ഇദ്ദേഹം മറ്റ് ഇന്ദ്രിയങ്ങളുടെ കരുത്തിൽ അന്ധതയെ തോൽപ്പിച്ച വ്യക്തിയാണ്.

അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ 1934ൽ ജനിച്ച മേത്ത യുകെയിലും യുഎസിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് അമേരിക്കൻ പൌരത്വം സ്വീകരിച്ചു. 1957ൽ പ്രസിദ്ധീകരിച്ച ‘ഫേസ് ടു ഫേസ്’ ആണ് ആദ്യ പുസ്തകം. തന്റെ ചെറുപ്പകാലത്തെ കുറിച്ച് പറയുന്ന ഈ പുസ്തകത്തിലൂടെ തന്നെ സാഹിത്യലോകത്ത് സ്വന്തമായൊരിടം കണ്ടെത്താൻ മേത്തയ്ക്കായി. പിന്നീട് ‘കോണ്ടിനൻന്റ് ഓഫ് എക്സൈൽ’ എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥാ സിരീസും വായനക്കാരുടെ ശ്രദ്ധ നേടി. 1960ൽ എഡിറ്റർ വില്യം ഷോണിന്റെ ക്ഷണപ്രകാരമാണ് ന്യൂയോർക്കർ മാഗസിനിൽ എത്തുന്നത്.’എ ഫാമിലി അഫയർ: ഇന്ത്യ അണ്ടർ ത്രീ പ്രൈം മിനിസ്റ്റേഴ്സ്’ എന്ന പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും മേത്ത വിമർശനമുന്നയിക്കുന്നുണ്ട്.

ലിൻ കാരിയാണ് ഭാര്യ. സെയ്ജ് മേത്ത റോബിൻസൺ, നടാഷ മേത്ത എന്നിവർ മക്കളാണ്.

Maintained By : Studio3