ലോകത്തെ ഏറ്റവും ചെറിയ ഡ്രോണുമായി സോണി
പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍ മേഖലയെ ഉദ്ദേശിച്ചാണ് പുതിയ ഉല്‍പ്പന്നം വികസിപ്പിച്ചത്
ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ സോണിയുടെ കിടിലന്‍ ഐറ്റം. എയര്‍പീക്ക് എന്ന പേര് നല്‍കി ലോകത്തെ ഏറ്റവും ചെറിയ ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചാണ് സോണി കയ്യടി നേടിയത്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍ മേഖലയെ ഉദ്ദേശിച്ചാണ് പുതിയ ഉല്‍പ്പന്നം വികസിപ്പിച്ചത്.
ആല്‍ഫ കാമറ സംവിധാനം വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍. ആകാശത്തുനിന്ന് ഉയര്‍ന്ന ക്വാളിറ്റിയുള്ള ഫോട്ടോ, വീഡിയോ പകര്‍ത്തുന്നതിന് ആല്‍ഫ മിറര്‍ലെസ് കാമറ സജ്ജീകരിച്ച ഈ ഡ്രോണ്‍ ഉപയോഗിക്കാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ക്വാഡ്‌കോപ്റ്റര്‍ മാതൃകയിലാണ് എയര്‍പീക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സോണിയുടെ വിഷന്‍ എസ് കണ്‍സെപ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ചിത്രീകരിക്കുന്ന കാമറയായി എയര്‍പീക്ക് ഡ്രോണിനെ കമ്പനി പ്രവര്‍ത്തിപ്പിച്ചുകാണിച്ചു.
കഴിഞ്ഞ വര്‍ഷമാണ് എയര്‍പീക്ക് എന്ന ബ്രാന്‍ഡ് സോണി പ്രഖ്യാപിച്ചത്. പുതിയ ഡ്രോണ്‍ വിനോദ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. എയര്‍പീക്ക് ഡ്രോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.