January 2, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ബിരുദധാരികൾക്കായി ഒരുങ്ങുന്നത് ഒരു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ

1 min read

ഇന്ത്യയിൽ നിയമന പ്രവർത്തനങ്ങളിൽ പുത്തൻ ഉണർവുണ്ടാകുന്നതിനൊപ്പം ഡിജിറ്റൽ രംഗത്തെ പ്രതിഭശാലികളുടെ ആവശ്യകതയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യ (ഐടി) സേവനദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികൾ മാത്രം ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ സ്വാഗതം ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 35,000 പുതിയ ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് പൂർത്തിയാവുമ്പോൾ, ഈ സാമ്പത്തിക വർഷത്തിലെ മൊത്തം നിയമനങ്ങൾ 78,000 ആയി ഉയർത്തുമെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്പനി ഇതുവരെ 43,000 ബിരുദധാരികൾക്കു നിയമനം നൽകിക്കഴിഞ്ഞു.

  ആന്തം ബയോസയന്‍സസ് ഐപിഒ

ഈ സാമ്പത്തിക വർഷം 45,000 പുതിയ ബിരുദധാരികളെ നിയമിക്കാനാണു ഇൻഫോസിസ് പദ്ധതിയിടുന്നത്.
വിപ്രോ ഈ വർഷം 8100-ഉം അടുത്ത സാമ്പത്തിക വർഷം 25000-വും പുതിയ ബിരുദധാരികളെയും നിയമിക്കാൻ തയ്യാറെടുക്കുന്നു. എച്ച്‌സി‌എൽ ടെക്നോളജീസ് ഈ വർഷം 20,000-22,000 പുതിയ ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നു, അടുത്ത വർഷം 30,000 പുതിയ വിദ്യാർത്ഥികളെ നിയമിക്കാനും ഇവർ പദ്ധതിയിടുന്നു.

Maintained By : Studio3