October 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ യെസ്ഡി അഡ്വഞ്ചര്‍

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ യെസ്ഡി അഡ്വഞ്ചര് വിപണിയില്‍ അവതരിപ്പിച്ചു. അസാധാരണമായ ഡിസൈന്‍ , ലോഡഡ് ഫീച്ചേഴ്സ്, അജയ്യമായ പ്രകടനം മൂന്ന് നിര്‍ണായക ഘടകങ്ങളെ പ്രതിനീധികരിച്ച് പുനര്‍രൂപകല്പന ചെയ്ത പുതിയ യെസ്ഡി അഡ്വഞ്ചറിന് 2,09,900 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില. 29.6 പിഎസ്, 29.9എന്‍എം എന്നിവയുള്ള പുതിയ ആല്ഫ2, 334സിസി ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് പുതിയ യെസ്ഡി അഡ്വഞ്ചറിന്‍റെ കരുത്ത്. സുഗമമായ പ്രകടനം നല്കാനും മൊത്തത്തിലുള്ള റൈഡിങ് അനുഭവം ഉയര്‍ത്താനും ഇത് സഹായിക്കും. മെച്ചപ്പെട്ട തെര്‍മല്‍ മാനേജ്മെന്‍റിനും പ്രകടനത്തിനുമായി പുതിയ സെന്ട്രല്‍ എക്സ്ഹോസ്റ്റ് റൂട്ടിങ് പുതിയ മോഡലിലുണ്ട്. ടാങ്കിനും സൈഡ് പാനലുകള്‍ക്കുമായി പുതിയ ഡെക്കല്‍ ഡിസൈനാണ് നല്കിയിരിക്കുന്നത്. മികച്ച ഓഫ്റോഡ് ശേഷിക്കും ടൂറിങ് സൗകര്യത്തിനുമായി ക്ലാസ്ലീഡിങ് ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്. എഞ്ചിന്‍ സംരക്ഷണത്തിനും ഈടിനും കരുത്തുറ്റ പുതിയ സംപ് ഗാര്‍ഡാണ് സജ്ജീകരിച്ചിരിക്കുന്നത്. റൈഡ് മോഡ്സ്, ടേണ്ബൈടേണ് നാവിഗേഷന്‍ , ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫോണ് ചാര്‍ജര്‍ തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ യെസ്ഡി അഡ്വഞ്ചറില്‍ ക്രമീകരിച്ചിട്ടുണ്ട്. ടൊര്‍ണാഡോ ബ്ലാക്ക് വേരിയന്‍റിന് 2,09,900 രൂപയും, മാഗ്നൈറ്റ് മെറൂണ് ഡിടി വേരിയന്‍റിന് 2,12,900 രൂപയുമാണ് വില. വൂള്‍ഫ് ഗ്രേ ഡിടി 2,15,900 രൂപ, ഗ്ലേസിയര്‍ വൈറ്റ് ഡിടി 2,19,900 എന്നിങ്ങനെയാണ് മറ്റു വകഭേദങ്ങളുടെ വില. അഡ്വഞ്ചര്‍ റൈഡര്‍മാര്‍ക്കുള്ള ആത്യന്തിക തിരഞ്ഞെടുപ്പായി യെസ്ഡി അഡ്വഞ്ചര്‍ ആധിപത്യം സ്ഥാപിക്കുമെന്നും, ഒരു മോട്ടോര്‍സൈക്കിളിനപ്പുറം അതിന്‍റെ വിഭാഗത്തില്‍ പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം
Maintained By : Studio3