November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെപ്റ്റംബര്‍ 27 ‘ലോക ടൂറിസം ദിനം; കൂടുതല്‍ പൈതൃക സ്ഥലങ്ങള്‍ കാണുക. ഇതിലൂടെ, രാജ്യത്തിന്റെ മഹത്തായ ചരിത്രം പരിചയപ്പെടുക, പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക: പ്രധാനമന്ത്രി

1 min read

സെപ്റ്റംബര്‍ 27 ‘ലോക ടൂറിസം ദിന’മാണ്. ചില ആളുകള്‍ ടൂറിസത്തെ കറങ്ങിനടക്കല്‍ മാത്രമായി കാണുന്നു. പക്ഷേ, ടൂറിസത്തിന്റെ വളരെ വലിയ ഭാഗം തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപത്തില്‍ ഏതെങ്കിലും മേഖല ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അത് ടൂറിസം മേഖലയാണെന്ന് പറയപ്പെടുന്നു. ടൂറിസം മേഖല വികസിപ്പിക്കാന്‍ ഏതൊരു രാജ്യത്തോടുമുള്ള ഗുഡ് വില്‍ അതിനോടുള്ള ആകര്‍ഷണം എന്നിവ വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതത്തോടുള്ള ആകര്‍ഷണം വളരെയധികം വര്‍ദ്ധിച്ചു. ജി-20 വിജയകരമായി സംഘടിപ്പിച്ചതിനുശേഷം, ഭാരതത്തോട് ലോക ജനതയുടെ താല്‍പര്യം കൂടുതല്‍ വര്‍ദ്ധിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തി. അവര്‍ ഇവിടുത്തെ വൈവിധ്യങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, വ്യത്യസ്തതരം ഭക്ഷണം, നമ്മുടെ പൈതൃകം എന്നിവ പരിചയപ്പെട്ടു. ഇവിടെയെത്തുന്ന പ്രതിനിധികള്‍ നേടിയ അതിശയകരമായ അനുഭവങ്ങള്‍ ടൂറിസത്തെ കൂടുതല്‍ വികസിപ്പിക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഇന്ത്യയില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട ധാരാളം ലോക പൈതൃക സ്ഥലങ്ങള്‍ ഉണ്ടെന്നും അവയുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ശാന്തിനികേതനും കര്‍ണാടകയിലെ വിശുദ്ധ ഹൊയ്സാല ക്ഷേത്രങ്ങളും ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഈ അത്ഭുതകരമായ നേട്ടത്തിന് ഞാന്‍ എല്ലാ നാട്ടുകാരെയും അഭിനന്ദിക്കുന്നു. 2018 ല്‍ ശാന്തിനികേതന്‍ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ഒരു പുരാതന സംസ്‌കൃത ശ്ലോകത്തില്‍ നിന്നാണ് ശാന്തിനികേതന്‍ എന്ന മുദ്രാവാക്യം സ്വീകരിച്ചത്. ആ വാക്യം ഇതാണ്- ”എത്ര വിശ്വം ഭവത്യേക നീടം”. ഇവിടെ ലോകത്തെ മുഴുവന്‍ ഒരു ചെറിയ കൂട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നാണ് അതിന്റെ അര്‍ത്ഥം.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ മികച്ച വാസ്തുവിദ്യയ്ക്ക് പേരുകേട്ടവയാണ്. ഈ ക്ഷേത്രങ്ങള്‍ക്ക് യുനെസ്‌കോയില്‍ നിന്ന് അംഗീകാരം ലഭിക്കുന്നത് ക്ഷേത്രനിര്‍മാണത്തിന്റെ ഭാരത പാരമ്പര്യത്തിനുള്ള ആദരവ് കൂടിയാണ്. ഭാരതത്തിലെ ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയിരിക്കുന്നു. നമ്മുടെ ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളെ കൂടുതല്‍ കൂടുതല്‍ ലോക പൈതൃക കേന്ദ്രങ്ങളായി അംഗീകരിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമമാണിത്. നിങ്ങള്‍ എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുമ്പോഴെല്ലാം ഭാരതത്തിന്റെ വൈവിധ്യം കാണാന്‍ ശ്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരം മനസ്സിലാകും, കൂടുതല്‍ പൈതൃക സ്ഥലങ്ങള്‍ കാണുക. ഇതിലൂടെ, നിങ്ങള്‍ രാജ്യത്തിന്റെ മഹത്തായ ചരിത്രം പരിചയപ്പെടുക മാത്രമല്ല, പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3