November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധി അവസാനിക്കാന്‍ ഇനിയുമേറെ ദൂരം പിന്നിടണം: ലോകരോഗ്യ സംഘടന തലവന്‍

1 min read

തെളിയിക്കപ്പെട്ട പൊതുജനാരോഗ്യ നടപടികളിലൂടെ മാസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ടെഡ്രോസ് അദാനം ഗെബ്രിയേസസ്

കൊറോണ വൈറസിനെ നേരിടുന്നതിലുള്ള ആശയക്കുഴപ്പവും അമിതവിശ്വാസവും ഇനിയുമേറെ ദൂരം പിന്നിട്ടെങ്കിലേ ഇതിനൊരു അവസാനമുണ്ടാകൂ എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ്. എന്നാല്‍, തെളിയിക്കപ്പെട്ട പൊതുജനാരോഗ്യ നടപടികളിലൂടെ മാസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 780 ദശലക്ഷം വാക്‌സിനുകളാണ് ആഗോളതലത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ കൂടി പാലിച്ചെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ. സമൂഹവും സമ്പദ് വ്യവസ്ഥകളും യാത്ര, വ്യവസായ മേഖലകളും പഴയ അവസ്ഥയിലേക്ക് എത്തുന്നത് കാണാന്‍ തങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ നിലവില്‍, നിരവധി രാജ്യങ്ങളിലെ തീവ്ര പരിചരണ യൂണിറ്റുകള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥയാണെന്നും ആളുകള്‍ മരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അവസാനത്തിന് ഇനിയുമേറെ ദൂരമുണ്ട്. എന്നാല്‍ ശുഭപ്രതീക്ഷകള്‍ കൈവിടാതിരിക്കാന്‍ പല കാരണങ്ങളും നമുക്കുണ്ട്. വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ കേസുകളിലും മരണങ്ങളിലുമുണ്ടായ കുറവ് വൈറസിനെയും അതിന്റെ വകഭേദങ്ങളെയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ നടപടികളിലെ ആശയക്കുഴപ്പവും അമിതവിശ്വാസവും അസ്ഥിരതയുമാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതില്‍ നിര്‍ണായക ഘട്ടത്തിലാണ് ലോകമിപ്പോള്‍ ഉള്ളതെന്നും തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയിലും പകര്‍ച്ചവ്യാധി കൂടിക്കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയിലെ കോവിഡ്-19 സംഘത്തിന്റെ മേധാവിയായ മരിയ വാന്‍ കെര്‍കോവും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച പുതിയ കോവിഡ്-19 കേസുകളില്‍ 9 ശതമാനവും മരണസംഖ്യയില്‍ 5 ശതമാനവും വര്‍ധയാണ് ഉണ്ടായത്. പകര്‍ച്ചവ്യാധിയുടെ ദിശയും സഞ്ചാരവും പരിശോധിക്കുകയാണെങ്കില്‍ അതിവേഗത്തിലുള്ള വളര്‍ച്ചാണ് കൊറോണ വൈറസിനുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാമെന്നും മരിയ വിശദീകരിച്ചു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

പകര്‍ച്ചവ്യാധി വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ചില രാജ്യങ്ങളില്‍ റെസ്റ്റോറന്റുകളും നിശാക്ലബ്ബുകളും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. മാര്‍ക്കറ്റുകള്‍ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ചിലര്‍ മാത്രമാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. താരതമ്യേന പ്രായം കുറവായതിനാല്‍ രോഗം വന്നാലും സാരമില്ലെന്ന ചിന്തയാണ് ചിലര്‍ക്കെന്നും ഗെബ്രിയേസസ് പറഞ്ഞു.

Maintained By : Studio3