Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി വി

1 min read

51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൗച്ചറുകളാണ് വി പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് വി (വോഡഫോണ്‍-ഐഡിയ). ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് രണ്ട് റീചാര്‍ജ് വൗച്ചറുകള്‍ക്കൊപ്പം വി ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ടെലികോം കമ്പനികള്‍ തങ്ങളുടെ പ്ലാനുകള്‍ക്കൊപ്പം ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍  നല്‍കുന്നത് ഇതാദ്യമായല്ല. എയര്‍ടെല്‍ നേരത്തെ തന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൗച്ചറുകളാണ് വി പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ‘വി ഹോസ്പികെയര്‍’ എന്ന് ഈ പ്ലാനുകള്‍ അറിയപ്പെടും. ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് വി അറിയിച്ചു. എയര്‍ടെല്ലും രണ്ട് പ്ലാനുകള്‍ക്കൊപ്പമാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത്.

51 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. 500 സൗജന്യ മെസേജുകള്‍ മാത്രമായിരിക്കും ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ആശുപത്രി ചെലവുകള്‍ക്കായി 1,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. രണ്ടാമത്തെ വൗച്ചറിന് 301 രൂപയാണ് വില. ദിവസേന 1.5 ജിബി ഡാറ്റയും ദിവസവും 100 മെസേജുകളും 28 ദിവസത്തേക്ക് നല്‍കുന്നതാണ് ഈ പ്ലാന്‍. അണ്‍ലിമിറ്റഡ് കോളിംഗ് ലഭിക്കും. ഈ പ്ലാന്‍ 2 ജിബി ബോണസ് ഡാറ്റയും 1,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

രണ്ട് പ്ലാനുകളും 1,000 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഉപയോക്താവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചാല്‍ തുക ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു. ഈ വൗച്ചറുകള്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ള ഉപയോക്താക്കളെ നിലനിര്‍ത്താനുമാണ് ഇത്തരം പ്ലാനുകള്‍ വി അവതരിപ്പിച്ചത്.

Maintained By : Studio3