October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അംബ്രെയ്ന്‍ ഡോട്ട്‌സ് 11, ഡോട്ട്‌സ് 20 വിപണിയില്‍

യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് 5.0, ഐപിഎക്‌സ്5 റേറ്റിംഗ് എന്നിവയോടെയാണ് രണ്ട് ഇയര്‍ഫോണുകളും വരുന്നത്

ന്യൂഡെല്‍ഹി: അംബ്രെയ്ന്‍ ഡോട്ട്‌സ് 11, അംബ്രെയ്ന്‍ ഡോട്ട്‌സ് 20 എന്നീ രണ്ട് ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, ഐപിഎക്‌സ്5 ജലപ്രതിരോധ റേറ്റിംഗ് എന്നിവയോടെയാണ് രണ്ട് ഇയര്‍ഫോണുകളും വരുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ്, സിരി എന്നിവയ്ക്കായി രണ്ട് മോഡലുകള്‍ക്കും വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട്ട് ലഭിച്ചു. മ്യൂസിക്, കോളിംഗ് എന്നിവ നിയന്ത്രിക്കുന്നതിന് രണ്ട് ഓഡിയോ ഡിവൈസുകളിലും ടച്ച് സെന്‍സറുകള്‍ നല്‍കി. അംബ്രെയ്ന്‍ ഡോട്ട്‌സ് 11, അംബ്രെയ്ന്‍ ഡോട്ട്‌സ് 20 എന്നിവ ഡിവൈസുകള്‍ യഥാക്രമം 20 മണിക്കൂര്‍, 25 മണിക്കൂര്‍ വരെ പ്ലേടൈം നല്‍കും.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും 2,999 രൂപയാണ് വില. ബ്ലാക്ക് എന്ന ഒരേയൊരു നിറത്തിലാണ് അംബ്രെയ്ന്‍ ഡോട്ട്‌സ് 11 ലഭിക്കുന്നത്. എന്നാല്‍ ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അംബ്രെയ്ന്‍ ഡോട്ട്‌സ് 20 വാങ്ങാന്‍ കഴിയും. അംബ്രെയ്ന്‍ വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിക്കും. ഈ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ വിലക്കിഴിവ് ലഭ്യമാണ്. അംബ്രെയ്ന്‍ ഡോട്ട്‌സ് 11 ഇയര്‍ഫോണുകള്‍ക്ക് 1,999 രൂപയും അംബ്രെയ്ന്‍ ഡോട്ട്‌സ് 20 ഇയര്‍ഫോണുകള്‍ക്ക് 1,799 രൂപയുമാണ് കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില. എന്നാല്‍ ഉപയോക്താക്കള്‍ അവരുടെ പിന്‍കോഡ് നല്‍കി തങ്ങളുടെ പ്രദേശങ്ങളില്‍ കമ്പനി ഡെലിവറി ചെയ്യുന്ന കാര്യം പരിശോധിക്കേണ്ടിവരും. ആമസോണില്‍ യഥാക്രമം 1,899 രൂപയും 1,599 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ 1,899 രൂപയും 1,699 രൂപയുമാണ് വില.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍, നിരവധി സാമ്യങ്ങളോടെയാണ് രണ്ട് ടിഡബ്ല്യുഎസ് ഇയര്‍ഫോണുകളും പുറത്തിറക്കിയത്. എന്നാല്‍ രൂപകല്‍പ്പനയില്‍ വ്യത്യസ്തങ്ങളാണ്. രണ്ട് ഡിവൈസുകള്‍ക്കും ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, ഐപിഎക്‌സ്5 റേറ്റിംഗ് എന്നിവ ലഭിച്ചു. അബദ്ധത്തില്‍ വെള്ളം തെറിച്ചാല്‍ പോലും പ്രതിരോധിക്കും. നോണ്‍ സ്‌റ്റെം ഡിസൈന്‍ ലഭിച്ചതാണ് അംബ്രെയ്ന്‍ ഡോട്ട്‌സ് 11. 7 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കി. ഹൈ ബാസ് ഫീച്ചര്‍ സവിശേഷതയാണ്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. സ്‌റ്റെം ഡിസൈനിലാണ് അംബ്രെയ്ന്‍ ഡോട്ട്‌സ് 20 വരുന്നത്. എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ (ഇഎന്‍സി) സവിശേഷതയാണ്. കോളുകള്‍ ചെയ്യുമ്പോള്‍ മികച്ച മൈക് പെര്‍ഫോമന്‍സിനായി ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ കുറയ്ക്കും. നൂതന അക്കൗസ്റ്റിക് സാങ്കേതികവിദ്യ, 10 എംഎം ഡ്രൈവറുകള്‍ എന്നിവ നല്‍കി. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ലഭിച്ചു. മ്യൂസിക്, കോളിംഗ് എന്നിവ നിയന്ത്രിക്കുന്നതിന് മള്‍ട്ടി ഫംഗ്ഷണല്‍ ടച്ച് സെന്‍സറുകള്‍ നല്‍കി.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്
Maintained By : Studio3