September 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാലസ്തീനുമായുള്ള ബന്ധം യുഎസ് പുനഃസ്ഥാപിക്കുന്നു

രാമള്ള: പാലസ്തീനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. പലസ്തീന്‍ നേതൃത്വം ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ പലസ്തീനികള്‍ ഉറ്റുനോക്കുകയാണെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സാബ്രി സീദാം പറഞ്ഞു. 2017 ല്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ശേഷം പലസ്തീനും മുന്‍പുണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

  ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതല്‍

”ട്രംപിന്റെ പദ്ധതിയിലേക്ക് മടങ്ങുന്നത് പാലസ്തീന്‍ അംഗീകരിക്കില്ല,” പക്ഷപാതപരമല്ലാത്ത യുഎസ് ഭരണകൂടവുമായി സഹകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതുമായി ആശയവിനിമയം നടത്താന്‍ തയ്യാറാണെന്നും സീഡാം പറഞ്ഞു. പാലസ്തീനികളോടുള്ള ട്രംപിന്റെ എല്ലാ നയങ്ങളും നിര്‍ത്തലാക്കാന്‍ ബൈഡന്‍ ഭരണകൂടം ഉദ്ദേശിക്കുന്നുവെന്ന് യുഎന്നിലെ പുതിയ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് മില്‍സ് സുരക്ഷാ സമിതിയെ അറിയിച്ചിട്ടുമുണ്ട്.

പലസ്തീന്‍ രാഷ്ട്രത്തോടൊപ്പം ഇസ്രായേല്‍ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുകയെന്നതാണ് ബൈഡന്റെ മിഡില്‍ ഈസ്റ്റ് നയം. പലസ്തീനുള്ള സഹായം പുന:സ്ഥാപിക്കാനും ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും ആരംഭിക്കാനും ഭരണകൂടം ഉദ്ദേശിക്കുന്നതായും മില്‍സ് കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി യുഎസ് പാലസ്തീനും ഇസ്രയേലുമായി സഹകരണം വര്‍ധിപ്പിക്കുക്കയും ചെയ്യും. ജനതകള്‍ തമ്മിലുള്ള സഹകരണവും ഉറപ്പാക്കും. പാലസ്തീനുള്ള സാമ്പത്തിക സഹായവും വികസന പാക്കേജുകളും പുനസ്ഥാപിക്കാനുമാണ് യുഎസ് തയ്യാറെടുക്കുന്നത്.

  ബയര്‍ രജിസ്ട്രേഷനില്‍ റെക്കോര്‍ഡുമായി കേരള ട്രാവല്‍ മാര്‍ട്ട് 2024

 

Maintained By : Studio3