Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ പണമിടപാട് പരാതികള്‍ പരിഹരിക്കാന്‍ യുപിഐ-ഹെല്‍പ്

1 min read

കൊച്ചി: ഉപഭോക്തൃ സൗഹാര്‍ദ പരമായ പരാതി പരിഹാര സംവിധാനങ്ങള്‍ വേണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഭീം യുപിഐയില്‍ ഓണ്‍ലൈനായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. യുപിഐ-ഹെല്‍പ് എന്ന പേരിലാണ് ഈ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

പൂര്‍ത്തിയാക്കാനുള്ള ഇടപാടുകളുടെ നിലവിലെ സ്ഥിതി അറിയുക, ഇടപാട് പൂര്‍ത്തിയാക്കാത്തതോ ലഭിക്കേണ്ടയാള്‍ക്കു പണം ക്രെഡിറ്റു ചെയ്യപ്പെടാത്തതോ ആയവയില്‍ പരാതി നല്‍കുക, കച്ചവട സ്ഥാപനങ്ങളുമായുള്ള ഇടപാടില്‍ പരാതി നല്‍കുക തുടങ്ങിയവ സാധ്യമാകും.

  മാനേജുമെന്‍റ് ആന്‍റ് പബ്ലിക് പോളിസിയിലും ഡാറ്റാ സയന്‍സ് ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ബിരുദ കോഴ്സുകളുമായി ഐഐഎം സമ്പല്‍പൂര്‍

വ്യക്തികള്‍ തമ്മിലുള്ള (പി 2 പി) ഇടപാടുകളിലെ പരാതി പരിഹരിക്കാനും യുപിഐ-ഹെല്‍പ് സഹായകമാകും. ഇതിനു പുറമെ പൂര്‍ത്തിയാക്കാത്ത ഇടപാടുകളില്‍ ഉപഭോക്താവു നടപടിയൊന്നും കൈക്കൊള്ളാതെ തന്നെ യുപിഐ-ഹെല്‍പ് സ്വയം പുതുക്കുകയും ഇടപാടിലെ അന്തിമ സ്ഥിതി അറിയിക്കുകയും ചെയ്യും. തുടക്കമെന്ന നിലയില്‍ എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കുള്ള ഭീം ആപിലായിരിക്കും ഈ സംവിധാനം സജ്ജമാകുക.

പേടിഎം പെയ്മെന്‍റ്സ് ബാങ്ക്, ടിജെഎസ്ബി സഹകാരി ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കും യുപിഐ-ഹെല്‍പിന്‍റെ നേട്ടങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകും. യുപിഐയില്‍ പങ്കാളികളായ മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ യുപിഐ-ഹെല്‍പിന്‍റെ നേട്ടങ്ങള്‍ ലഭ്യമാകും.

  സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

 

Maintained By : Studio3