September 28, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നേരിട്ടുള്ള ഏറ്റവും വലിയ ഭീഷണി റഷ്യ

1 min read

ആണവായുധശേഖരം വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ആണവായുധശേഖരം വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ഇതിനായി മുമ്പ് നിലവിലിരുന്ന നയം മാറ്റിയെടുക്കുകയും ന്യൂക്ലിയര്‍ വാര്‍ ഹെഡുകളുടെ എണ്ണം 260 ആക്കുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. സുരക്ഷ, പ്രതിരോധം, വികസനം, വിദേശനയം എന്നിവ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ആണവായുധങ്ങള്‍ കുറയ്ക്കുന്നതുസംബന്ധിച്ച് 2010ലാണ് ബ്രിട്ടന്‍ നിലപാടെടുത്തത്. ന്യൂക്ലിയര്‍ വാര്‍ഹെഡ് സ്റ്റോക്ക്പൈല്‍ പരിധി 225 ല്‍നിന്ന് കുറയ്ക്കുമെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2020മധ്യത്തോടെ അവയുടെ എണ്ണം 180ല്‍ അധികമാകാന്‍ പാടില്ലെന്നും തീരുമാനമുണ്ടായിരുന്നു. ഈ നയമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്.

  ജെപി മോര്‍ഗന്‍റെ പ്രഖ്യാപനം; 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപ്രതീക്ഷ

ആഗോളതലത്തില്‍ ഇന്ന് വളര്‍ന്നുവരുന്ന സുരക്ഷാ അന്തരീക്ഷത്തെ പരിഗണിക്കുമ്പോള്‍ പഴയ നിലപാട് തുടര്‍ന്നുപോരുന്നത് യുകെയ്ക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥനത്തില്‍ 260ല്‍കൂടുതല്‍ വാര്‍ഹെഡുകളുള്ള തലത്തിലേക്ക് യുകെ നീങ്ങുമെന്ന് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അവലോകനത്തില്‍ പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ നീക്കം അംഗീകരിക്കപ്പെട്ടാല്‍ അത് വളരെ പ്രകോപനപരമായിരിക്കുമെന്ന് സ്വതന്ത്രവും ലാഭേച്ഛയില്ലാത്തതുമായ ഗവേഷണ സംഘടനയായ ന്യൂക്ലിയര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്‍റെ ഡയറക്ടര്‍ ഡേവിഡ് കലന്‍ പ്രസ്താവിച്ചു.ന്യൂക്ലിയര്‍ നോണ്‍-പ്രൊലിഫറേഷന്‍ ഉടമ്പടി പ്രകാരം യുകെ തങ്ങളുടെ വാര്‍ഹെഡ് സംഭരണം കുറയ്ക്കുന്നതായി ആവര്‍ത്തിച്ചു ചൂണ്ടിക്കാണിച്ചിരുന്നതായി കലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘എണ്ണം കുറയ്ക്കുന്നതില്‍ അവര്‍ പതിറ്റാണ്ടുകളുടെ പുരോഗതി വലിച്ചെറിയുകയാണെങ്കില്‍, ഇത് ഉടമ്പടിയിലെ മറ്റ് 190 അംഗങ്ങള്‍ക്ക് എതിരായ നീക്കമാകും. ഇത് വിശ്വാസലംഘനമായി കണക്കാക്കപ്പെടും,” അദ്ദേഹം പറഞ്ഞു.

  വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന് തുടക്കമായി; കാപ്പി ഉത്പാദനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തു കേരളം

‘ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിലവിലുള്ള സുരക്ഷാ അന്തരീക്ഷം കണക്കിലെടുത്ത് ഫലപ്രദമായ ആയുധ നിയന്ത്രണം, നിരായുധീകരണം, വ്യാപനരഹിത നടപടികള്‍ എന്നിവയുടെ സംരക്ഷണത്തിനും ശക്തിപ്പെടുത്തലിനുമായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നയ അവലോകനം പറയുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര സുരക്ഷാ അന്തരീക്ഷത്തിന്‍റെയും എതിരാളികളുടെ നടപടികളുടെയും വെളിച്ചത്തില്‍ തങ്ങളുടെ ആണവ നിലപാട് നിരന്തരമായ അവലോകനത്തില്‍ തുടരുമെന്നും അത് വിശദീകരിക്കുന്നു.

റഷ്യയാണ് യുകെയുടെ നേരിട്ടുള്ള ഏറ്റവുംവലിയ ഭീഷണിയെന്ന് അവലോകനം പറയുന്നു. ഒപ്പം ബ്രിട്ടന്‍റെ സാമ്പത്തിക സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ചൈനയാണെന്നും വ്യക്തമാക്കുന്നുണ്ട്.

  ഹൈദരാബാദിൽ പുതിയ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും
Maintained By : Studio3