ടിവിഎസ് ഓര്‍ബിറ്റര്‍ വി1വിപണിയില്‍
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കിക്കൊണ്ട് ഇവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പുതിയതും ലളിതവുമായ രീതിയില്‍ സ്വന്തമാക്കാവുന്ന തരത്തില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) മോഡലും കമ്പനി അവതരിപ്പിച്ചു. ടിവിഎസ് ഓര്‍ബിറ്റര്‍ വി1ന്റെയും, ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വിലയില്‍ ലഭ്യമാവും. ബാസ് മോഡല്‍ വാഹനത്തിന്റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം, ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ഉപഭോക്താക്കള്‍ക്ക് മന:സമാധാനവും ഇതിലൂടെ ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപ ഡല്‍ഹി എക്സ്ഷോറൂം വിലയില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 സ്വന്തമാക്കാനാവും. ടിവിഎസ് ഓര്‍ബിറ്റര്‍ ശ്രേണി 1.8 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി1, 3.1 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി2 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇനി ലഭ്യമാവും.
