Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി

1 min read

കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ സെഗ്മെന്‍റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്‍റിനൊപ്പം രണ്ട് പുതിയ വേരിയന്‍റുകള്‍ കൂടി അവതരിപ്പിച്ചു. പ്രീമിയം പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്ന നീക്കമാണ്. ഈ അപ്ഡേറ്റോടെ പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഓള്‍-എല്‍ഇഡി ലൈറ്റിങ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ ഫീച്ചറുകള്‍ ഇനി മുതല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും. മികച്ച പെര്‍ഫോമന്‍സിനും നൂതന സാങ്കേതികവിദ്യയ്ക്കും പേരുകേട്ട ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ ഏറ്റവും പുതിയ പതിപ്പുകള്‍ വിപണിയിലെത്തി. ബൈക്കിന്‍റെ തനതായ റേസിംഗ് പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, സുരക്ഷയ്ക്കും രാത്രികാല യാത്രകളിലെ വ്യക്തതയ്ക്കും മുന്‍ഗണന നല്‍കുന്ന മാറ്റങ്ങളാണ് പുതിയ മോഡലുകളില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെഗ്മെന്‍റില്‍ തന്നെ ആദ്യമായി ക്ലാസ്-ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ പുതിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്‍ഇഡി ടേണ്‍ സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ഇതിലുണ്ട്.അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്: ഗിയറുകള്‍ വേഗത്തില്‍ കുറയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതം ഒഴിവാക്കാനും യാത്ര കൂടുതല്‍ സുഗമമാക്കാനും സഹായിക്കുന്ന അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഫീച്ചര്‍ ഇനി പുതിയ വേരിയന്‍റുകളിലും ലഭ്യമാകും. രാത്രികാല യാത്രകളിലെ മികച്ച കാഴ്ചാപരിധിയും റോഡിലെ കൃത്യമായ നിയന്ത്രണവുമാണ് പുതിയ അപ്പാച്ചെയുടെ പ്രധാന ആകര്‍ഷണം. ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ അത്യാധുനിക സംവിധാനങ്ങള്‍ പുതിയ മോഡലുകളിലും ബ്രാന്‍ഡ് ഉറപ്പാക്കുന്നുണ്ട്. ഈ സെഗ്മെന്‍റിലെ തന്നെ മികച്ച 17.55 പിഎസ് കരുത്താണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നല്‍കുന്നത്. സെഗ്മെന്‍റില്‍ ആദ്യമായി അവതരിപ്പിച്ച സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്ന് റൈഡ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ഓരോ റോഡ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ബൈക്കിന്‍റെ പ്രകടനം മാറ്റാന്‍ ഇത് സഹായിക്കുന്നു. ടിവിഎസ് സ്മാര്‍ട്ട് കണക്ട് സാങ്കേതികവിദ്യയിലൂടെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. കൃത്യമായ ഹാന്‍ഡ്ലിംഗിനായി ഹൈഡ്രോഫോംഡ് ഹാന്‍ഡില്‍ ബാറുകളും, റോഡില്‍ മികച്ച ഗ്രിപ്പും സ്ഥിരതയും നല്‍കുന്നതിനായി റേഡിയല്‍ ടയറുകളും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. പുത്തന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ശ്രേണി ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. 1,25,440 രൂപയാണ് ഡല്‍ഹി എക്സഷോറൂം പ്രാരംഭവില.

  ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ ഹൈലൈറ്റ് ഗ്രൂപ്പിന്റെ 'യൂ ഹബ്ബ് ട്രിവാന്‍ഡ്രം'
Maintained By : Studio3