November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

21.35 ലക്ഷം മുതല്‍ 2021 ഫോക്‌സ്‌വാഗണ്‍ ടി റോക്  

1.36 ലക്ഷം രൂപ വര്‍ധിച്ചു

ആദ്യ ബാച്ചില്‍ ആയിരം യൂണിറ്റ് മാത്രമാണ് ഇറക്കുമതി ചെയ്തത്. രണ്ടാം ബാച്ചില്‍ എണ്ണം വര്‍ധിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം  
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ രണ്ടാം ബാച്ച് ഫോക്‌സ്‌വാഗണ്‍ ടി റോക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. 21.35 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. 19.99 ലക്ഷം രൂപയിലാണ് ആദ്യ ബാച്ചിലെ വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റത്. ഇപ്പോള്‍ 1.36 ലക്ഷം രൂപ വര്‍ധിച്ചു. പുതിയ ടി റോക് അധികം വൈകാതെ രാജ്യത്തെ വിവിധ ഫോക്‌സ്‌വാഗണ്‍ ഷോറൂമുകളിലെത്തും. ഫോക്‌സ്‌വാഗണ്‍ ഇന്ത്യാ വെബ്‌സൈറ്റ് അനുസരിച്ച്, പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് വര്‍ധിപ്പിച്ചേക്കും.

ഇതിനിടെ, 2021 ഫോക്‌സ്‌വാഗണ്‍ ടി റോക് എസ്‌യുവിയുടെ ബുക്കിംഗ് ചില ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി. 50,000 രൂപയാണ് ബുക്കിംഗ് തുകയായി വാങ്ങുന്നത്. ഏപ്രില്‍ മാസത്തോടെ ഫോക്‌സ്‌വാഗണ്‍ ടി റോക് വീണ്ടും ഡീലര്‍ഷിപ്പുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഈ മാസം തന്നെ 2021 ഫോക്‌സ്‌വാഗണ്‍ ടി റോക് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഊഷ്മള സ്വീകരണം ലഭിച്ച ഫോക്‌സ്‌വാഗണ്‍ കാറാണ് ടി റോക്. പിന്നീടൊരിക്കല്‍ ഫോക്‌സ്‌വാഗണ്‍ ടി റോക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ എസ്‌യുവിയുടെ വില കുറയും. വാഹനഘടകങ്ങളും പാര്‍ട്ടുകളും കൂട്ടിയോജിപ്പിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്യം ഇപ്പോഴും പരിഗണനയിലാണ്. രണ്ടാം ബാച്ച് ഇന്ത്യയിലെത്തുന്നത് പൂര്‍ണമായും നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്തായിരിക്കും. ആദ്യ ബാച്ചില്‍ ആയിരം യൂണിറ്റ് മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇത്തവണ കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

150 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും തുടര്‍ന്നും കരുത്തേകുന്നത്. എന്‍ജിനില്‍നിന്നുള്ള കരുത്ത് മുന്‍ ചക്രങ്ങള്‍ക്ക് നല്‍കുന്നത് 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും. ഫോക്‌സ്‌വാഗണ്‍ ടി റോക്കിന് ഇന്ത്യയില്‍ നേരിട്ടൊരു എതിരാളിയില്ല എന്നതാണ് പ്രത്യേകത. എങ്കിലും സ്‌കോഡ കറോക്ക്, ജീപ്പ് കോംപസ് മോഡലുകള്‍ക്ക് ബദല്‍ എന്ന നിലയില്‍ പരിഗണിക്കാനാകും.

Maintained By : Studio3