November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മെയ് 10 മുതല്‍ 24 വരെ സംസ്ഥാനം അടച്ചിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ എല്ലാ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാവിലെ 6 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ പച്ചക്കറി, ഇറച്ചി, മത്സ്യ ഷോപ്പുകള്‍, താല്‍ക്കാലിക സ്റ്റോറുകള്‍ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. മറ്റെല്ലാ കടകളും അടച്ചിരിക്കും. മദ്യവില്‍പ്പന ശാലകളും അടച്ചിടും.റെസ്റ്റോറന്‍റുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമെ അനുവദിക്കു.അവശ്യ സേവനങ്ങള്‍ക്ക മാത്രം പ്രവര്‍ത്തിക്കാം. ലോക്ക്ഡൗണ്‍ സമയത്ത് പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ തുറന്നിരിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ബിഗ് ഫോര്‍മാറ്റ് സ്റ്റോറുകളും (3,000 ചതുരശ്ര അടിയില്‍ കൂടുതല്‍) ഷോപ്പിംഗ് മാളുകളും അടച്ചിടും. ടീ ഷോപ്പുകള്‍ ഉച്ചയ്ക്ക് 12 ന് അടയ്ക്കും.ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളിലും ഔട്ട്ഡോറുകളിലും സാംസ്കാരിക / രാഷ്ട്രീയ / വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കൂ. വിവാഹത്തില്‍ 50പേര്‍ക്ക് പങ്കെടുക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പാകള്‍, സലൂണ്‍ എന്നിവയും അടഞ്ഞുകിടക്കും. വിനോദ ക്ലബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍, മദ്യശാലകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, എന്നിവയും തുറക്കാന്‍ പാടില്ല. ജനങ്ങളുടെ എല്ലാവിധ ഒത്തുചേരലുകളും നിരോധിച്ചിട്ടുമുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വില്‍പ്പന നിരോധിച്ചു. അതുപോലെ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലെയും മൊത്ത വിപണികളില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വില്‍പ്പനയും തടഞ്ഞിട്ടുണ്ട്. സെക്രട്ടേറിയറ്റ്, ഫയര്‍ സര്‍വീസ്, പോലീസ്, റവന്യൂ, ദുരന്തനിവാരണ, മെഡിക്കല്‍, ജയിലുകള്‍, വൈദ്യുതി, ജലവിതരണം, ട്രഷറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യക്ഷേമം, വനിതാ ക്ഷേമം എന്നിവ ഒഴികെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ അടച്ചിരിക്കും.

ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.എന്നാല്‍ എന്നാല്‍ ദിവസേനയുള്ള പൂജകള്‍ മുടക്കില്ല. വിനോദ സഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തൊട്ടാകെയുള്ള ആളുകള്‍ക്ക് ബീച്ചിലേക്ക് പോകാന്‍ അനുവാദമില്ല.പാല്‍, പത്രം, കൊറിയര്‍ സേവനം, ആശുപത്രികള്‍, മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ലാബുകള്‍, ആംബുലന്‍സ്, ശ്രവണ സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ അനുവദനീയമാണ്. കന്നുകാലികളുടെ തീറ്റ, കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

അമ്മ കാന്‍റീനുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. പച്ചക്കറികളും പൂക്കളും വില്‍ക്കുന്ന നടപ്പാതകളിലെ കടകള്‍ക്ക് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കാം. നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്.

Maintained By : Studio3