ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്‍റെ ആദരം
കഠിന പ്രയത്നത്തിന്‍റെയും വിശ്വാസത്തിന്‍റെയും ജീവിത കഥയാണ് ഡോ. വി.എസ് പ്രിയയുടേത്
കൊച്ചി: കേരളത്തിലെ പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്‍റെ ആദരം. ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കി ‘എല്‍ജിബിടിക്യു’ സമൂഹത്തിന് പിന്തുണ നല്‍കുന്നതിന് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ല് ലക്ഷ്യമിടുന്നതായും സാമൂഹ്യ പരിഷ്ക്കരണങ്ങള്‍ക്കായി പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ സമഗ്രമായ ഒട്ടേറെ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആദരിക്കലിന്‍റെ ഭാഗമായി ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്‍ററി ഏരിയല്‍ സോഷ്യല്‍ മീഡിയ ചാനലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. വി.എസ്. പ്രിയയുടേത്, പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും കഥയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷനായി 30 കൊല്ലത്തോളം ജീവിച്ച ശേഷമാണ് പൂര്‍ണമായും സ്ത്രീ എന്ന സ്വത്വത്തിലേയ്ക്ക് പ്രിയ മാറിയത്.
കഠിനാധ്വാനത്തിലൂടെയാണ് അവര്‍ ഡോക്ടര്‍ പട്ടം നേടിയത്. ഇന്ന് അര്‍പ്പണ ബോധമുള്ള ഒരു ഡോക്ടറാണ് അവര്‍. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ കുടുംബം അംഗീകരിക്കുകയാണെങ്കില്‍ അവനോ അവളോ മികച്ച പൗരന്മാരായി വളര്‍ന്നുവരുമെന്നും അതിന്‍റെ പ്രകടമായ ഉദാഹരണമാണ് താനെന്നും ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമില്‍ വ്യക്തമാക്കുന്നു. പാട്ടു പാടിയും നൃത്തംചെയ്തും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി ഉപജീവനം നടത്തുന്നവരാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ എന്ന പൊതുധാരണയാണ് ഇന്നും നില നില്‍ക്കുന്നത്. ഇതില്‍ നിന്നു മാറ്റം വരണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഏരിയല്‍ ഇന്ത്യ വര്‍ഷങ്ങളായി ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ശരത് വര്‍മ പറഞ്ഞു.