ഇന്ത്യന്‍ കോള്‍ കമ്പനികള്‍ സംശുദ്ധ ഊര്‍ജത്തിലേക്ക്
1 min read- ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത കമ്പനിയായ എന്‍ടിപിസി ഇതിനോടകം തന്നെ സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു
- കൂടുതലും സൗരോര്‍ജ പദ്ധതികളിലാണ് എന്‍ടിപിസി ശ്രദ്ധയൂന്നുന്നത്
ന്യൂഡെല്‍ഹി: ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുള്ള പാത പുനര്‍നിര്‍വചിക്കുകയാണ് ഇന്ത്യന്‍ കമ്പനികളും. രാജ്യത്തെ പരമ്പരാഗത കോള്‍ രാജാക്കډാര്‍ പുതിയ കാലത്തിന് അനുസരിച്ച് സംശുദ്ധ ഊര്‍ജത്തിലേക്ക് തിരിയുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പവര്‍ ജനറേറ്ററായ എന്‍ടിപിസി കോള്‍ അധിഷ്ഠിത വൈദ്യുത പദ്ധതികളില്‍ മാത്രമായിരുന്നു സജീവമായിരുന്നത്. എന്നാല്‍ പുനരുപയോഗ ഊര്‍ജ ബിസിനസിലേക്കും അടുത്തിടെ കടന്നിരിക്കുകയാണ് ഇവര്‍.
2032 ആകുമ്പോഴേക്കും 32 ഗിഗാവാട്ട് സംശുദ്ധ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇപ്പോള്‍ ആ ലക്ഷ്യം പോലും എന്‍ടിപിസി പുനര്‍നിര്‍വചിച്ചു. 60 ഗിഗാവാട്ടിലേക്കാണ് ഇതുയര്‍ത്തിയത്.
കൂടുതലും സൗരോര്‍ജ പദ്ധതികളിലാണ് എന്‍ടിപിസി ശ്രദ്ധയൂന്നുന്നത്. നിലവിലെ വൈദ്യുതോര്‍ജ വിപണിയില്‍ 17 ശതമാനമാണ് എന്‍ടിപിസിയുടെ സംഭാവന. ഇതില്‍ 90 ശതമാനവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. 2030 ആകുമ്പോഴേക്കും കല്‍ക്കരിയെ സോളാര്‍ കവച്ചുവയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്‍റെ സൗരോര്‍ജ ശേഷി 700 ശതമാനം കൂടുമെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ കല്‍ക്കരിയുടെ വികസനം 30 ശതമാനം മാത്രമായിരിക്കും.