October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിക്രാന്തിന്‍റെ കടല്‍ പരീക്ഷണങ്ങള്‍ അടുത്തമാസം ആരംഭിക്കും

1 min read

അടുത്തവര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ വിക്രാന്തിന്‍റെ കടലിലെ പരീക്ഷണങ്ങള്‍ അടുത്തമാസം ആരംഭിക്കും. 2022 പകുതിയോടെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലേക്ക് ഐഎന്‍എസ് വിക്രാന്ത് ആയി ഈ വിമാനവാഹിനി കമ്മീഷന്‍ ചെയ്യാനൊരുങ്ങുകയാണ്. വിക്രാന്തിന്‍റെ നിര്‍മാണ പുരോഗതി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച അവലോകനം ചെയ്തിരുന്നു. 24,000 കോടി രൂപയുടെ പദ്ധതിക്ക് കാലതാമസം നേരിട്ടിരുന്നു. കമ്മീഷന്‍ ചെയ്യുന്നതിന്‍റെ യഥാര്‍ത്ഥ ടാര്‍ഗെറ്റ് വര്‍ഷം 2018 ആയിരുന്നു, കോവിഡ് മഹാമാരി കമ്മീഷനിംഗ് വൈകിപ്പിക്കുകയായിരുന്നു.

2020 നവംബറില്‍ കപ്പല്‍ ‘ബേസിന്‍ ട്രയല്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതായി നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ഈ സമയത്ത് തുറമുഖത്തെ കപ്പല്‍ പ്രൊപ്പല്‍ഷന്‍, വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ പരീക്ഷിച്ചു. അതിനുശേഷം നിരവധി നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍, ഓപ്പറേഷന്‍ സിസ്റ്റങ്ങളുടെ സംയോജനം വിജയകരമായി പൂര്‍ത്തിയാക്കി.ഈ വര്‍ഷം ആദ്യം കപ്പല്‍ കടല്‍ പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്നെങ്കിലും, കോവിഡ് കാരണമുള്ള ലോക്ക്ഡൗണുകളും നാവിക ഉദ്യോഗസ്ഥര്‍ക്കും വിദേശത്ത് നിന്ന് വരുന്ന വിദഗ്ധര്‍ക്കും വേണ്ടിവന്ന ക്വാറന്‍റൈനുകളും പദ്ധതി വൈകിപ്പിച്ചു. ഈ വര്‍ഷം ആദ്യം കടല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നെങ്കില്‍ വര്‍ഷാവസാനത്തോടെ കപ്പല്‍ കമ്മീഷന്‍ ചെയ്യുമായിരുന്നു.ജൂലൈയില്‍ കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപ്പല്‍ വെള്ളത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. എല്ലാം പ്ലാന്‍ അനുസരിച്ച് പോയാല്‍ കപ്പല്‍ അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

കപ്പലിന്‍റെ യഥാര്‍ത്ഥ പദ്ധതികള്‍ 1989-ല്‍ ആരംഭിച്ചതാണെങ്കിലും, 1999-ലാണ് രൂപകല്‍പ്പന ആരംഭിച്ചത്. അന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സാമ്പത്തിക സ്രോതസ്സുകള്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ മുടങ്ങിയ പദ്ധതിക്ക് പച്ചക്കൊടി കാട്ടി. 2009 ഫെബ്രുവരിയിലാണ് ഈ കീല്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഇത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ (സിഎസ്എല്‍) നിര്‍മ്മിക്കുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഏറ്റവും സങ്കീര്‍ണ്ണമായ യുദ്ധക്കപ്പല്‍ പദ്ധതിയാണ് ഐഎസി എന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

കാറുകള്‍, വിമാനം, ടാങ്കുകള്‍ എന്നിവ ആദ്യം പ്രോട്ടോടൈപ്പായി വികസിപ്പിച്ചെടുക്കുകയും വിപുലമായ പ്രോട്ടോടൈപ്പ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം, അവ വലിയ അളവില്‍ പകര്‍ത്തി നിര്‍മാണത്തിന് ഒരുക്കുന്നു. യുദ്ധക്കപ്പലുകള്‍ പ്രോട്ടോടൈപ്പ് അധിഷ്ഠിതമല്ലാത്തതിനാല്‍ അത് നിര്‍മ്മിക്കുക വളരെ സങ്കീര്‍ണ്ണമായ പദ്ധതിയാണ്. അതിനാല്‍, ലോകമെമ്പാടുമുള്ള യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം നിര്‍വ്വചിക്കുന്ന മുഴുവന്‍ വിതരണ ശൃംഖലകളുമായാണ്.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും ഉള്ള വിക്രാന്തിന് സ്കീ ജമ്പ് ശേഷിയുള്ള കോണ്‍ഫിഗറേഷന്‍ ഉണ്ട്. കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍, ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും ശക്തമായ കടല്‍ അധിഷ്ഠിത സ്വത്തായിരിക്കും. നാവികര്‍, അന്തര്‍വാഹിനി വേധ ഹെലികോപ്റ്ററുകള്‍, നാവിക യുഎവികള്‍.35-40 വിമാനങ്ങള്‍ എന്നിവ കപ്പലില്‍ ഉണ്ടായിരിക്കും. മിഗ് -29 കെ യുദ്ധവിമാനങ്ങള്‍, കമോവ് -31 എയര്‍ എര്‍ലി ഹെലികോപ്റ്ററുകള്‍, ഉടന്‍ തന്നെ ഉള്‍പ്പെടുത്താന്‍ പോകുന്ന എംഎച്ച് -60 ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്റ്റര്‍, തദ്ദേശീയ നൂതന ലൈറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ വിമാനത്തിന്‍റെ പ്രത്യേകതകളായിരിക്കും. നിരവധി മിസൈലുകളും പീരങ്കികളും വിക്രാന്തില്‍ വിന്യസിക്കപ്പെടും.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3