Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗജന്യ ഓക്സിജനും വാക്സിനുമായി സ്റ്റെല്ലാര്‍ വാല്യുചെയിന്‍

1 min read

കോവിഡ്-19 രോഗവ്യാപനം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ സൗജന്യ ഓക്സിജന്‍ സൂക്ഷിപ്പിനും വാക്സിന്‍ വിതരണത്തിനുമായി രാജ്യത്തെ പ്രമുഖ സപ്ലൈ ചെയിന്‍ കമ്പനിയായ സ്റ്റെല്ലാര്‍ വാല്യുചെയിന്‍ സൊല്യുഷന്‍സ് വിപുലമായ സൗകര്യം ഒരുക്കി. ഓക്സിജന്‍ സൂക്ഷിക്കുന്നതിന് 15 ലക്ഷം ചതുരശ്ര അടി ഗോഡൗണ്‍ സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മുംബൈ, ഡല്‍ഹി, ബാംഗളൂര്‍, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും മറ്റ് പ്രധാന മെട്രോ നഗരങ്ങളിലും ഈ സൗകര്യം ലഭ്യമാകും. വാക്സിന്‍ ആശുപത്രികളിലെത്തിക്കുന്നതിന് ശീതീകരിച്ച ട്രക്കുകളും രാജ്യവ്യാപകമായി സൗജന്യമായി ലഭ്യമാക്കുന്നു.

  റിലയന്‍സിന്റെ വാര്‍ഷിക വരുമാനം 11.75 ലക്ഷം കോടി രൂപ കടന്നു
Maintained By : Studio3