സൈഡസ് കാഡില : കോവാക്സിന് പുറമെ ഇന്ത്യയുടെ പുതിയ തദ്ദേശീയ വാക്സിന്‍
-
പുതിയ തദ്ദേശീയ വാക്സിന്‍ ഉടന്‍ പുറത്തിറങ്ങും
-
സൈഡസ് കാഡില വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടന്നുവരുന്നു
-
അടുത്ത മാസത്തോടെ അനുമതിക്കായി അപേക്ഷിക്കും
മുംബൈ: കോവിഡ് വ്യാപനത്തിന്‍റെ തീവ്രത ദിവസം തോറും കൂടി വരികയാണ് ഇന്ത്യയില്‍. ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍ അതിവേഗത്തിലാക്കുകയാണ് മുന്നിലുള്ള പ്രധാന പരിഹാരമാര്‍ഗം. എന്നാല്‍ നിലവിലെ വാക്സിന്‍ ഉല്‍പ്പാദനം അതിന് മതിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ രണ്ടാമത് തദ്ദേശീയ വാക്സിന്‍ കൂടി ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
പ്രശസ്ത ഫാര്‍മ കമ്പനി സൈഡസ് കാഡില (കാഡില ഹെല്‍ത്ത്കെയര്‍) ആണ് പുതിയ വാക്സിന്‍ പുറത്തിറക്കുന്നത്. ഇവരുടെ വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടന്നുവരികയാണ്. 28,000 പേരിലാണ് ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നത്. ഇതില്‍ 75 വയസ് കഴിഞ്ഞവരും 12നും 18നും ഇടയില്‍ പ്രായമുള്ളവരും ഉണ്ട്.
മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ പ്രധാന ഭാഗം തീര്‍ന്നിരിക്കുകയാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ശര്‍വില്‍ പട്ടേല്‍ പറഞ്ഞു. ഈ പരീക്ഷണം കൂടി കഴിഞ്ഞ ശേഷം മാത്രമേ വാക്സിന്‍റെ കാര്യക്ഷമതയും എഫിക്കസി നിരക്കും വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മേയ് മാസം പകുതിയാകുമ്പോഴേക്കും വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി തേടുമെന്ന് കമ്പനി മേധാവി പറഞ്ഞു.
ജനുവരിയിലാണ് ഇന്ത്യയുടെ വാക്സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ ദിവസം 15 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു അത്. അതേസമയം വാക്സിന്‍റെ രണ്ട് ഡോസുകളുടെ എഠുത്തവരുടെ എണ്ണം 25.8 മില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആസ്ട്രസെനക്കയുടെ കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. കൊവാക്സിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ്.
റഷ്യയില്‍ വികസിപ്പിച്ച സ്പുട്നിക് ഢ വാക്സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ കേന്ദ്രം നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. മേയ് മാസം അവസാനത്തോടെ സ്പുട്നിക്കിന്‍റെ ആദ്യ ലോട്ട് ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.