December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്: ഇളവില്ലാതെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് സ്റ്റാലിന്‍

1 min read

ചെന്നൈ: കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്ത് യാതൊരു ഇളവും കൂടാതെ പൂര്‍ണ്ണമായി ലോക്ക്ഡൗണ്‍സഏര്‍പ്പെടുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് നിലവിലുള്ള വ്യാപനം കുറയ്ക്കണമെങ്കില്‍ യാതൊരു ഇളവും കൂടാതെ ലോക്ക്ഡൗണ്‍ ചെയ്യാന്‍ മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. അണുബാധ നിരക്ക് കുറഞ്ഞുവെങ്കിലും ഇപ്പോഴും പൂര്‍ണ നിയന്ത്രണത്തിലല്ല. ഇത് കാര്യങ്ങള്‍ ഗുരുതരമാക്കാന്‍ സാധ്യതയുണ്ട്.

കോവിഡ് -19 രോഗികള്‍ക്ക് ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ജനങ്ങള്‍ ഈ മഹാമാരിയുടെ ദുരന്തം മനസിലാക്കാതെ തെരുവുകളില്‍ ചുറ്റുകയാണ്. ഈ നടപടികള്‍ രോഗവ്യാപനം ക്ഷണിച്ചുവരുത്തും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഇക്കാര്യത്തില്‍ ജനങ്ങളും കൂടുതല്‍ ബോധവാന്‍മാരേകണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്. യാതൊരു ഇളവും നല്‍കാതെ ലോക്ക്ഡൗണ്‍ വേണം എന്ന നിര്‍ദ്ദേശം ഇക്കാരണത്താലാണെന്ന് കരുതപ്പെടുന്നു.

കോയമ്പേട് മാര്‍ക്കറ്റടക്കം അടച്ചിടാന്‍ തീരുമാനിച്ചുവെങ്കിലും അത് ഫലത്തില്‍ ഗുണകരമാകുന്നില്ല എന്നാണ് വിലയിരുത്തല്‍. ജനം പുറത്തിറങ്ങുന്നു. പലപ്പോഴും മാസ്കുപോലും ധരിക്കാതെയാണ് അവര്‍ ജനക്കൂട്ടത്തിലേക്ക് എത്തുന്നത്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24 ന് അവസാനിക്കും. തുടര്‍ന്ന് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരാനാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3