Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടയറുകള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ടയറുകളുടെ പെര്‍ഫോമന്‍സും നല്‍കുന്ന സുരക്ഷയും വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ടയറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പാതകളില്‍ ടയറുകള്‍ ഉരുളുമ്പോഴുള്ള ഘര്‍ഷണം, ഉരുളുമ്പോഴുണ്ടാകുന്ന ശബ്ദം, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. യൂറോപ്പ് പോലുള്ള വിപണികളില്‍ 2016 മുതല്‍ ഇത്തരം മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നു. ടയറുകളുടെ പെര്‍ഫോമന്‍സും നല്‍കുന്ന സുരക്ഷയും വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു. കാറുകള്‍, ബസ്സുകള്‍, ഹെവി വാഹനങ്ങള്‍ക്കായി ടയറുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ടയര്‍ കമ്പനികളും ഇറക്കുമതി ചെയ്യുന്നവരും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായി വരും. റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

ഈ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ ഓള്‍ ന്യൂ ടയറുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം, നിലവിലെ ടയര്‍ മോഡലുകള്‍ക്ക് 2022 ഒക്‌റ്റോബര്‍ വരെ സാവകാശം ലഭിച്ചു. ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതെന്ന് തോന്നുന്നു. ഈയിടെ സിയറ്റ് സ്വന്തം നിലയില്‍ ഇന്ത്യയില്‍ ടയര്‍ ലേബല്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. സിയറ്റ് ‘സെക്യൂറാഡ്രൈവ്’ ടയറുകളിലാണ് ഈ സംവിധാനം നല്‍കിയത്.

വിവിധ ടയര്‍ നിര്‍മാതാക്കളുടെ ഉല്‍പ്പാദന കേന്ദ്രമാണ് ഇന്ത്യ. നിലവില്‍ ആഗോള വിപണികളില്‍ ടയറുകള്‍ സപ്ലൈ ചെയ്യുന്ന ആഭ്യന്തര ടയര്‍ നിര്‍മാതാക്കള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രശ്‌നമാകില്ല. ടയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ അനുസരിച്ച് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ടയറുകള്‍ നിര്‍ബന്ധമായും ബിഐഎസ് നിലവാരം പാലിക്കണം. അതേസമയം, ബിഐഎസ് നിലവാരമുള്ള ടയറുകള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് പക്ഷേ ഈ ടയറുകള്‍ നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ല. പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ഇതില്‍ മാറ്റം വരും. യുഎസ്, യൂറോപ്പ്, ജപ്പാന്‍, മറ്റ് വികസിത രാജ്യങ്ങളെല്ലാം ഈ കാര്യത്തില്‍ ഇന്ത്യയ്ക്കുമുന്നേ സഞ്ചരിച്ചവരാണ്.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം
Maintained By : Studio3