January 23, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ഐഎല്‍സിഇ- 7V ക്യാമറ വിപണിയിൽ

1 min read

കൊച്ചി: സോണി ഇന്ത്യ കമ്പനിയുടെ ജനപ്രിയ ആല്‍ഫ 7 ഫുള്‍-ഫ്രെയിം മിറര്‍ലെസ് നിരയിലെ അഞ്ചാം തലമുറ ക്യാമറയായ ഐഎല്‍സിഇ- 7V അവതരിപ്പിച്ചു. ഇമേജുകള്‍ക്കും വീഡിയോകള്‍ക്കും എഐ പിന്തുണയോടെയുള്ള കൃത്യതയും വേഗതയും നല്‍കുമെന്നതാണ് പ്രധാന സവിശേഷത. പുതിയതായി വികസിപ്പിച്ച 33.0 മെഗാപിക്സല്‍ എക്സ്മോര്‍ ആര്‍എസ് സിമോസ് ഇമേജ് സെന്‍സറും എഐ പ്രോസസിങ് യൂണിറ്റ് ഉള്‍ക്കൊള്ളുന്ന ബിയോണ്‍സ് എക്സ്ആര്‍2 ഇമേജ് പ്രോസസിങ് എഞ്ചിനും ഇതിലുണ്ട്. റിയല്‍-ടൈം റെക്കഗ്നിഷന്‍ എഎഫ് വഴി എഐ ഉപയോഗിച്ച് മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, പ്രാണികള്‍, കാറുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ തുടങ്ങിയ ഒബ്ജെക്ടുകളെ 30% മെച്ചപ്പെടുത്തിയ കൃത്യതയില്‍ തല്‍ക്ഷണം തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും കഴിയും. 759 ഫേസ്-ഡിറ്റക്ഷന്‍ പോയിന്‍റുകള്‍ ഉപയോഗിച്ച് ഫ്രെയിമിന്‍റെ 94% വരെ കവറേജും നല്‍കും. മെച്ചപ്പെടുത്തിയ റീഡ്ഔട്ട് വേഗതയും ബിയോണ്‍സ് എക്സ്ആര്‍2 പ്രോസസറുമുള്ളതിനാല്‍ 30 എഫ്പിഎസ് വരെ തുടര്‍ച്ചയായ ബ്ലാക്ക്ഔട്ട്-ഫ്രീ ഷൂട്ടിങ് പുതിയ മോഡലിലൂടെ സാധ്യമാവും. സെക്കന്‍ഡില്‍ 60 തവണ വരെ എഎഫ്/എഇ കണക്കുകൂട്ടലുകളോടെയുള്ള ഹൈ-പ്രസിഷന്‍ ട്രാക്കിങ്, ഷട്ടര്‍ അമര്‍ത്തുന്നതിന് ഒരു സെക്കന്‍ഡ് മുമ്പുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന പ്രീ-ക്യാപ്ച്ചര്‍ ഫങ്ഷന്‍ എന്നിവയുമുണ്ട്. 16 സ്റ്റോപ്പ് വരെയുള്ള ഡൈനാമിക് റേഞ്ച് മികച്ച ചിത്രം ഉറപ്പാക്കും. കൃത്യമായ വര്‍ണ പുനഃസൃഷ്ടി ഉറപ്പാക്കുന്നതാണ് പുതിയ എഐ-ഡ്രൈവ് ഓട്ടോ വൈറ്റ് ബാലന്‍സ് ഫീച്ചര്‍. ഫുള്‍-ഫ്രെയിം മോഡില്‍ 7കെ ഓവര്‍ സാംപിള്‍ഡ് 4കെ 60പി റെക്കോര്‍ഡിങും എപിഎസ്സി മോഡില്‍ 4കെ 120പി റെക്കോര്‍ഡിങും സാധ്യമാവും. മികച്ച ഇമേജ് സ്റ്റെബിലൈസേഷനായി ഡൈനാമിക ആക്ടീവ് മോഡ്, വീഡിയോ റെക്കോര്‍ഡിങില്‍ വിഷയങ്ങളുടെ ഒപ്റ്റിമല്‍ കോമ്പോസിഷന്‍ നിലനിര്‍ത്തുന്ന എഐ-പവേര്‍ഡ് ഓട്ടോ ഫ്രെയിമിങ് ഫങ്ഷന്‍ എന്നിവയും സവിശേഷതകളാണ്. പുതുതായി പുറത്തിറക്കിയ ഐഎല്‍സിഇ 7V ഒരു ഓള്‍-എറൗണ്ട് ഫുള്‍-ഫ്രെയിം ക്യാമറയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്നുവെന്നും, നെക്സ്റ്റ്-ജെന്‍ ഇന്നൊവേഷനുകളും, മിന്നല്‍ വേഗതയും ആഗ്രഹിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മികച്ച ഇമേജിങ് അനുഭവം നല്‍കുന്നതിനായി നിര്‍മിച്ച ഉപകരണമാണിതെന്നും സോണി ഇന്ത്യയുടെ ഡിജിറ്റല്‍ ഇമേജിങ് ബിസിനസ് ഹെഡ് മുകേഷ് ശ്രീവാസ്തവ പറഞ്ഞു. ഐഎല്‍സിഇ-7 V യുടെ അതിവേഗ ഷൂട്ടിങിനെ പിന്തുണയ്ക്കുന്നതിനായി എഫ്ഇ 2870എംഎം എഫ്3.55.6 ഒഎസ്എസ് കക എന്ന ഭാരംകുറഞ്ഞ കോംപാക്റ്റ്-സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സും ഇതോടൊപ്പം സോണി പുറത്തിറക്കിയിട്ടുണ്ട്. ഐഎല്‍സിഇ-7 V ബോഡി 2025 ഡിസംബര്‍ 10 മുതല്‍ 2,55,990 രൂപ വിലയിലും, ഐഎല്‍സിഇ-7V എം കിറ്റ് 2026 ഫെബ്രുവരി മുതല്‍ 2,70,490 രൂപ വിലയിലും സോണി സെന്‍ററുകള്‍, തിരഞ്ഞെടുത്ത ക്രോമ, റിലയന്‍സ് ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയും ലഭ്യമാകും.

  കേരള ട്രാവല്‍ മാര്‍ട്ട് 2026ന് സെപ്തംബര്‍ 24ന് കൊച്ചിയില്‍

11 thoughts on “സോണി ഐഎല്‍സിഇ- 7V ക്യാമറ വിപണിയിൽ

  1. Big ups to jilihotasia! If you’re looking for variety, they seem to have lots of Asian-themed games. I liked it and am looking forward to earning some real money playing there! See for yourself at jilihotasia.

  2. VX88Bet, eh? Another contender enters the ring! Gotta say, I’m always a little skeptical at first. Show me the promos, the odds, and the easy withdrawals. Prove to me that vx88bet is the real deal!

  3. VX88Bet, eh? Another contender enters the ring! Gotta say, I’m always a little skeptical at first. Show me the promos, the odds, and the easy withdrawals. Prove to me that vx88bet is the real deal!

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3