December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇകള്‍ക്കായി സിഡ്ബി-ഗെയിം ധാരണപത്രം

1 min read

ന്യൂഡെല്‍ഹി: എംഎസ്എംഇകളെ വീണ്ടെടുക്കലില്‍ സഹായിക്കുന്നതിനായി ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി), ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്‍റര്‍പ്രണര്‍ഷിപ്പ് (ഗെയിം) എന്നിവ ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു. വായ്പാ ലഭ്യത വിപുലീകരിക്കുക, സംഘടിത മേഖലയിലേക്ക് കൂടുതല്‍ സംരംഭങ്ങളെ എത്തിക്കുക, മത്സര ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുക, ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് മെച്ചപ്പെടുത്തുക എന്നിവയാണ് ധാരണാപത്രത്തിന്‍റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍

പങ്കാളിത്തത്തിന്‍റെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് 25 ശതമാനം വനിതാ സംരംഭകരായിരിക്കുമെന്ന് രണ്ട് സംഘടനകളും വ്യക്തമാക്കി. കോവിഡിന്‍റെ രണ്ടും തരംഗങ്ങളും വലിയ തോതില്‍ ബാധിച്ച ചെറുകിട സംരംഭങ്ങളെ വീണ്ടെടുപ്പില്‍ സഹായിക്കുന്നതിനൊപ്പം നിയമപരമായ നൂലാമാലകള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇരു സംഘടനകളും നല്‍കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഉദ്യാം രജിസ്ട്രേഷനെ എംഎസ്എംഇകള്‍ക്കായുള്ള എല്ലാ സ്കീമുകളിലേക്കും പ്രവേശിക്കുന്നതിനുള്ള ഒരു യൂണീക് ഐഡിയായി ഉയര്‍ത്തുക, കൂടാതെ സംരംഭങ്ങളെ കൂടുതലായി സംഘടിതമാക്കുന്നതിന് സിഡ്ബിയുടെ സാമ്പത്തിക പദ്ധതികള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയവ പങ്കാളിത്തത്തിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളായി വരുന്നു.

Maintained By : Studio3