കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെയെത്തി
1 min readതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 പരിശോധനകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തി. വാക്സിനേഷന്‍ വര്‍ധിച്ചതും രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതും കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളില്‍ ടിപിആര്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ
8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ചൊവ്വാഴ്ച ഉന്നതതല സമിതി യോഗം ചേര്‍ന്ന് അവലോകനം നടത്തുന്നുണ്ട്. ഇന്നും ടിപിആര്‍ 10 ശതമാനത്തിന് താഴെയാണെങ്കില്‍ ചില ഇളവുകള്‍ കൂടി ബുധനാഴ്ച മുതല്‍ നടപ്പിലാക്കിയേക്കും.