എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ മേഖലയില്‍ 7.3 ശതമാനം മാത്രം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ഈ മികച്ച പ്രകടനം.
കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ 6.45 ശതമാനത്തില്‍ നിന്ന് 6.83 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളര്‍ച്ച കൈവരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ്, 48 ശതമാനം വളര്‍ച്ച കൈവരിച്ച വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, 17 ശതമാനം വളര്‍ച്ച കൈവരിച്ച വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ കൈവരിച്ച ഈ നേട്ടത്തിനു പിന്തുണയേകി. ഈ കാലയളവില്‍ 422 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്. 2.13 മടങ്ങ് എന്ന ശക്തമായ സോള്‍വന്‍സി അനുപാതവും കമ്പനി നിലനിര്‍ത്തുന്നുണ്ട്.
