September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5 ട്രില്യന്‍ കടന്നു എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍

1 min read

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകള്‍ അഞ്ചു ട്രില്യണ്‍ രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതായി 2022 നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലെ അവസാന ഒരു ട്രില്യണ്‍ രൂപയുടെ വായ്പകള്‍ കഴിഞ്ഞ 12 മാസങ്ങളിലാണ് നല്‍കിയത്. ആദ്യ ഒരു ട്രില്യന്‍ രൂപ എന്ന നില കൈവരിച്ചത് 2015 ജനുവരിയില്‍ ആയിരുന്നു.

പേഴ്സണല്‍ വായ്പ, പെന്‍ഷന്‍ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വര്‍ണ്ണ പണയം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീകരിച്ച തന്ത്രപരമായ നടപടികളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നടത്തിയ മുന്നേറ്റങ്ങളുമാണ് ഈ നേട്ടത്തിന് നിര്‍ണായക പങ്ക് വഹിച്ചതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3