September 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൽക്കരി ഉൽപ്പാദനം നവംബറിൽ 75.87 ദശലക്ഷം ടണ്ണായി ഉയർന്നു

1 min read

ന്യൂ ഡൽഹി: 2021 നവംബറിലെ 67.94 MT-ൽ നിന്ന്, 2022 നവംബറിൽ ഇന്ത്യയുടെ മൊത്തം കൽക്കരി ഉൽപ്പാദനം 11.66% വർധിച്ച് 75.87 ദശലക്ഷം ടണ്ണായി (MT) ഉയർന്നു. കൽക്കരി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2022-ൽ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 12.82 % വളർച്ച രേഖപ്പെടുത്തി. അതേസമയം സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (SCCL), ക്യാപ്റ്റീവ് ഖനികൾ / മറ്റുള്ളവ യഥാക്രമം 7.84 %, 6.87% വളർച്ച രേഖപ്പെടുത്തി.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

കൽക്കരി ഉൽപ്പാദനത്തിലെ ഏറ്റവും മികച്ച 37 ഖനികളിൽ, 24 ഖനികൾ 100 ശതമാനത്തിലധികം ഉൽപ്പാദിപ്പിക്കുകയും അഞ്ച് ഖനികളുടെ ഉത്പാദനം 80 മുതൽ 100 ശതമാനം വരെയുമാണ്.

കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനം നവംബർ ’21നെ അപേക്ഷിച്ച് നവംബർ ’22-ൽ 16.28% വളർച്ച രേഖപ്പെടുത്തി. നവംബർ ’21-ലെ വൈദ്യുതി ഉൽപ്പാദനത്തേക്കാൾ 14.63% കൂടുതലാണ് നവംബർ ’22ൽ മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദനം.

Maintained By : Studio3