August 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിനേഷന്‍: എസ്ബിഐ 11 കോടി നല്‍കും

1 min read

കൊച്ചി: കോവിഡ് വാക്സിനേഷന്‍റെ അടുത്ത ഘട്ടത്തിനു പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 11 കോടി രൂപ സംഭാവന നല്‍കും. മഹാമാരിക്കെതിരായ നമ്മുടെ രാജ്യത്തിന്‍റെ പോരാട്ടം എല്ലാവര്‍ക്കും അഭിമാനം നല്‍കുന്നതാണെന്നും ഇക്കാര്യത്തിലെ സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുകയെന്നത് തങ്ങളുടെ കടമയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

തങ്ങളുടെ വാര്‍ഷിക ലാഭത്തിന്‍റെ 0.25 ശതമാനം കോവിഡ് 19-ന് എതിരായ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കാനായി സംഭാവന ചെയ്യാന്‍ നേരത്തെ എസ്ബിഐ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ എസ്ബിഐ ജീവനക്കാര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയും നല്‍കിയിരുന്നു.

  സെറ്റ്‌വർക്ക് ഐപിഒയ്ക്ക്

 

Maintained By : Studio3