December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിസ്സാരക്കാരനല്ല പൊതീന! ദിവസവും രണ്ടില ശീലമാക്കിയാല്‍ ഗുണങ്ങളേറെ..

1 min read

പൊതീനയിലെ പോളിഫിനോളുകള്‍ എന്ന മൈക്രോന്യൂട്രിയന്റുകള്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്

ആരോഗ്യ സംരക്ഷണത്തിന് അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും നട്ടുവളര്‍ത്തേണ്ട ഔഷധച്ചെടികളില്‍ ഒന്നാണ് പൊതീന. ചായയിലിട്ടും ചമ്മന്തിയരച്ചുമെല്ലാം പണ്ടുകാലം മുതല്‍ക്കേ ആളുകള്‍ സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് പൊതീന. പൊതീനയിലെ പോളിഫിനോളുകള്‍ എന്ന മൈക്രോന്യൂട്രിയന്റുകള്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്.

ചട്ണിയായി അരച്ചും ഇല ഉണക്കി തൈരിലും പഴങ്ങള്‍ക്കുമൊപ്പവും നാരങ്ങാ വെളത്തില്‍ കലക്കിയുമൊക്കെ പൊതീന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.

ദഹനം ഭക്ഷണം സംസ്‌കരിക്കാന്‍: ശരീരത്തിലെ ദഹന രസങ്ങളെ സഹായിക്കുന്ന മെന്‍തോളും ഫൈറ്റോന്യൂട്രിയന്റുകളും പൊതീനയില്‍ അടങ്ങിട്ടുണ്ട്. പൊതീന സത്തിന് മികച്ച ആന്റീ ബാക്ടീരിയല്‍, ആന്റിസെപ്ടിക് ഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് അമാശയത്തിലെ വേദനകള്‍ ശമിപ്പിക്കാനും വയറിനുള്ളിലെയും അന്നനാളത്തിലെയും വായു, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ആസ്ത്മ കുറയും: ദിവസവും പൊതീന കഴിക്കുന്നത് ശ്വസന പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കും. പൊതീനയിലെ മെതനോള്‍ ശ്വസന വ്യവസ്ഥയിലെ തടസങ്ങള്‍ മാറ്റാനും ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കഫം കുറയ്ക്കാനും സഹായിക്കും. മൂക്കിനുള്ളിലെ വലിഞ്ഞിരിക്കുന്ന സ്തരങ്ങളെ ചുരുക്കി ശ്വസനം എളുപ്പമാക്കാനും പൊതീന സഹായിക്കും.

തലവേദനയ്ക്കും ഫലപ്രദം: പൊതീനയിലെ മെന്‍തോള്‍ പേശികള്‍ അയയാനും വേദന കുറയ്ക്കാനും സഹായിക്കും. പൊതീനച്ചാറ് നെറ്റിയില്‍ തേക്കുന്നത് തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും. പൊതീന കൊണ്ടുള്ള ലേപനങ്ങളും തൈലങ്ങളും വേദനകള്‍ക്കെതിരെ ഫലപ്രദമാണ്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

മാനസികാരോഗ്യം മെച്ചപ്പെടുത്താം: അരോമ തെറാപ്പിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പൊതീന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡിപ്രഷന് മരുന്നായും ഉപയോഗിക്കാറുണ്ട്. രക്തത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ചാണ് പൊതീന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത്. പൊതീന സത്ത് ഉപയോഗിച്ച് ആവി പിടിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ സെറോട്ടോണിന്‍ ഉല്‍പ്പാദനത്തിന് സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിനും പൊതീന: പൊതീനയുടെ ആന്റി ബാക്ടീരിയല്‍, അണുനാശന ഗുണങ്ങള്‍ മുഖക്കുരുവിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും എതിരെ ഫലപ്രദമാണ്. മുഖക്കുരു ഇല്ലാതാക്കുന്ന സാലിസിലിക് ആസിഡ് പൊതീനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചര്‍മ്മം വൃത്തിയോടെ നിലനിര്‍ത്താനും പൊതീന നല്ലതാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

വായയുടെ ശുചിത്വം: പൊതീന ഇല വായിലിട്ട് ചവയ്ക്കുന്നത് വായ്ക്കുള്ളിലെ ശുചിത്വവും ദന്താരോഗ്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള മികച്ച വഴിയാണ്. പൊതീന സത്ത് ശ്വാസത്തിന് ഉന്മേഷം നല്‍കും.  കുരുമുളകും പൊതീനയും അടങ്ങിയ മൗത്ത് വാഷുകള്‍ വായ്ക്കുള്ളിലെ ബാക്ടീരിയയെ അകറ്റും.

ഓര്‍മ്മശക്തി മെച്ചപ്പെടുത്തും: ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ബുദ്ധിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പൊതീന സഹായിക്കും. ജാഗ്രത വര്‍ധിപ്പിക്കാനും പൊതീന ഫലപ്രദമാണ്. മാത്രമല്ല രാവിലെ എഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും അലസതയും അകറ്റാന്‍ പൊതീന ഇല മണക്കുന്നത് കഴിക്കുന്നതോ നല്ലതാണ്.

Maintained By : Studio3