Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെബ്രുവരിയില്‍ സൗദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് 5.2 ശതമാനമായി 

1 min read

ജൂലൈയിലെ മൂല്യവര്‍ധിത നികുതി വര്‍ധനയാണ് പണപ്പരുപ്പത്തില്‍ പ്രതിഫലിക്കുന്നത്

ദുബായ് ഫെബ്രുവരിയില്‍ സൗദി അറേബ്യയിലെ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജനുവരിയിലെ 5.7 ശതമാനത്തെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് 5.2 ശതമാനമായാണ് കുറഞ്ഞത്. അതേസമയം ജൂലൈയില്‍ മൂല്യവര്‍ധിത നികുതിയിലുണ്ടായ (വാറ്റ്) മൂന്നിരട്ടി വര്‍ധനയാണ് തുടര്‍ച്ചയായ എട്ടാം മാസവും പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്.

ഭക്ഷ്യ, പാനീയ മേഖലയിലെ വിലവര്‍ധനയുടെ ചുവട് പിടിച്ചാണ് ഫെബ്രുവരിയിലും വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഭക്ഷ്യ, പാനീയ വിലകളില്‍ 11.2 ശതമാനം റെക്കോഡ് വിലവര്‍ധനയാണ് ഉണ്ടായതെന്ന് രാജ്യത്തെ ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. സൗദിയിലെ ഉപഭോക്തൃ ചിലവുകളില്‍ 17 ശതമാനം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയാണ്. ഗതാഗത വിലകളില്‍ 9.8 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. വാഹന വിലയില്‍ 9.9 ശതമാനം വര്‍ധനയുണ്ടായതാണ് ഈ രംഗത്തെ വിലക്കയറ്റത്തിന് കാരണം.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കഴിഞ്ഞ വര്‍ഷം 3.4 ശതമാനമായിരുന്നു വാര്‍ഷിക പണപ്പെരുപ്പം. എന്നാല്‍ ജൂലെയില്‍ വാറ്റ് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയതോടെ വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ പണപ്പെരുപ്പം കൂടി. 2019ല്‍ -2.1 ശതമാനമായിരുന്ന പണപ്പെരുപ്പത്തില്‍ 2020 ആദ്യ പകുതിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ മൂന്നാംപാദത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തോത് കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും (ജിഡിപി) മുന്‍ നിലവാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേസമയം എപ്രിലിലും എണ്ണ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കാന്‍ ഒപെകും സഖ്യ രാജ്യങ്ങളും തീരുമാനിച്ച സാഹചര്യത്തില്‍ പല സാമ്പത്തിക വിദഗ്ധരും സൗദി അറേബ്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചു. സൗദിയുടെ എണ്ണയുല്‍പ്പാദനത്തില്‍ കരുതിയതിനേക്കാള്‍ കുറവ് ഉണ്ടാകുമെന്ന അനുമാനത്തെ തുടര്‍ന്നാണിത്.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ
Maintained By : Studio3