Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബോര്‍ഡില്‍ ഒരു സ്ത്രീയെങ്കില്‍ വേണമെന്ന് യുഎഇ

സെക്യൂരിറ്റി ആന്‍ഡ് കമോഡിറ്റി അതോറിട്ടിയുടെ കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷമാണ് ഈ നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്

ദുബായ്: ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും ബോര്‍ഡുകളില്‍ കുറഞ്ഞത് ഒരു സ്ത്രീയെങ്കില്‍ വേണമെന്ന് യുഎഇയിലെ വിപണി നിയന്ത്രണ അതോറിട്ടിയായ സെക്യൂരിറ്റി ആന്‍ഡ് കമോഡിറ്റി അതോറിട്ടി. അതോറിട്ടിയുടെ കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷമാണ് ഈ നിബന്ധന കര്‍ശനമാക്കാനുള്ള തീരുമാനമുണ്ടായത്.

നേരത്തെയും ഈ നിബന്ധന നിലവിലുണ്ടായിരുന്നെങ്കിലും വനിതകളുടെ അഭാവത്തിന് കമ്പനികള്‍ നല്‍കിയിരുന്ന വിശദീകരണം തങ്ങള്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ ഇനി മുതല്‍ വനിത പ്രാതിനിധ്യം നിര്‍ബന്ധമാണെന്നും  അതോറിട്ടിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഒബെയ്ദ് സെയ്ഫ് അല്‍ സാബി പറഞ്ഞു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ലിംഗ സമത്വ ബോര്‍ഡുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറോറ50യുമായി യുഎഇ കേന്ദ്രബാങ്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ബോര്‍ഡുകളിലെ വനിത പ്രാതിനിധ്യം കര്‍ക്കശമാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖല കമ്പനികളിലെ ബോര്‍ഡുകളില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

Maintained By : Studio3