2024ഓടെ ബജറ്റ് കമ്മി ഇല്ലാതാക്കാൻ സൌദിക്ക് കഴിയില്ല ഗോൾഡ്മാൻ സാക്സ്
1 min readപൊതു ചിലവിടലിൽ കാര്യമായ കുറവ് വരുത്തി 2024ഓടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.1 ശതമാനമായി ബജറ്റ് കമ്മി കുറയ്ക്കാൻ സൌദിക്ക് സാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്
പൊതു ചിലവിടലിൽ കാര്യമായ കുറവ് വരുത്തി 2024ഓടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.1 ശതമാനമായി ബജറ്റ് കമ്മി കുറയ്ക്കാൻ സൌദിക്ക് സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ ഗോൾഡ്മാനിലെ സാമ്പത്തിക വിദഗ്ധനായ ഫൌറൂക്ക് സൂസ്സ എഴുതി. എന്നാൽ ഇതേ കാലഘട്ടത്തിൽ ബജറ്റ് വിടവ് പൂർണമായും നികത്താകുമെന്നാണ് സൌദി സർക്കാർ കരുതുന്നത്. ഈ വർഷം ചിലവിടൽ 7.3 ശതമാനം കുറച്ച് 990 ബില്യൺ ആയി(264 ബില്യൺ ഡോളർ) ചുരുക്കുമെന്ന് വാർഷിക ബജറ്റ് പ്രഖ്യാപന വേളയിൽ സൌദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം വരുമാനം 849 ബില്യൺ റിയാലായി വർധിക്കുമെന്നാണ് സൌദി സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ എണ്ണവില ബാരലിന് 53 ഡോളർ പ്രതീക്ഷിക്കുന്ന ഗോൾഡ്മാൻ സാക്സിന്റെ കണക്കൂകൂട്ടൽ പ്രകാരം ഈ വർഷം സൌദിയുടെ വരുമാനം 880 ബില്യൺ റിയാൽ ആയിരിക്കും.
സൌദി സമ്പദ് വ്യവസ്ഥ സംബന്ധിച്ച് ഗോൾഡ്മാൻ സാക്സിന്റെ മറ്റ് അനുമാനങ്ങൾ ഇവയാണ്
- 2021ൽ സൌദി സർക്കാരിന്റെ വായ്പാ ആവശ്യകത 65 ബില്യൺ ഡോളർ ആയിരിക്കും
- കടപ്പത്രം പുറത്തിറക്കുന്ന പ്രവണത കൂടി വരുന്നതിനാൽ ക്രമേണയാണെങ്കിലും സൌദിയുടെ കടബാധ്യത വർധിക്കും.
- മൂല്യവർധിത നികുതി മൂന്നിരട്ടി ആക്കിയതും ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുന്നതും മൂലം രാജ്യത്തെ എണ്ണ- ഇതര വരുമാനം വർധിക്കും
- ചിലവിടൽ 7.3 ശതമാനമാക്കാമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നതെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ കാര്യമായ വ്യത്യാസമുണ്ടാകാനിടയില്ല