വിനോദ മേഖലയില്‍ സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം 117 പെര്‍മിറ്റുകള്‍ അനുവദിച്ചു
വിനോദ മേഖലയുടെ വികസനത്തിനായി തര്‍ഫീ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ഔദ്യോഗിക പങ്കാളിയായി തെരഞ്ഞെടുത്തു
റിയാദ്: രാജ്യത്തെ വിനോദ മേഖലയുടെ ഉന്നമനത്തിനായി തര്‍ഫീ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ഔദ്യോഗിക പങ്കാളിയായി തെരഞ്ഞെടുത്തതായി സൗദി അറേബ്യയിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അറിയിച്ചു. 800ഓളം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് തര്‍ഫീയെ വിനോദ മേഖലയുടെ വികസന ഉദ്യമങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് കമ്മിറ്റി വ്യക്തമാക്കി.
ജനറല്‍ എന്റെര്‍ടെയ്ന്‍മെന്റ് അതോറിട്ടി(ജിഇഎ) സ്ഥാപിച്ച തര്‍ഫീ വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും ലൈസന്‍സിനായി അപേക്ഷിക്കുന്നതിനും വിനോദ പരിപാടികളും ഇവന്റുകളും സംഘടിപ്പിക്കാനുമുള്ള അനുമതി നേടുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഈ പോര്‍ട്ടല്‍ മുഖേന കഴിഞ്ഞ വര്‍ഷം വിനോദ പരിപാടികള്‍ക്കുള്ള 117 പെര്‍മിറ്റുകളാണ് ജിഇഎ അനുവദിച്ചത്. മാത്രമല്ല, വിനോദ കേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള 219 ലൈസന്‍സുകളും റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ നടത്തിന് 398 പെര്‍മിറ്റുകളും കഴിഞ്ഞ വര്‍ഷം അനുവദിച്ചു.
പോര്‍ട്ടല്‍ മുഖേന 188 നിക്ഷേപകര്‍ക്ക് ആര്‍ട്ടിസ്റ്റിക്, എന്റെര്‍ടെയ്ന്‍മെന്റ് പ്രതിഭകളെ വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ലൈസന്‍സ് ലഭിച്ചു. തത്സമയ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് 410 റെസ്റ്റോറന്റുകളും കഫേകളുമാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.