Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിങ്ങള്‍ക്കും റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പ്പന ചെയ്യാം

ഈയിടെ പുറത്തിറക്കിയ മീറ്റിയോര്‍ 350 അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ഡിസൈനാണ് ‘ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്’ എന്ന കാംപെയ്‌നിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തേടുന്നത്

ന്യൂഡെല്‍ഹി: പുതിയ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പനയ്ക്കുള്ള ആശയങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് പൊതുജനങ്ങളില്‍ നിന്ന് ക്ഷണിക്കുന്നു. ഈയിടെ പുറത്തിറക്കിയ മീറ്റിയോര്‍ 350 അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ഡിസൈനാണ് ‘ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്’ എന്ന കാംപെയ്‌നിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തേടുന്നത്.

താല്‍പ്പര്യമുള്ളവര്‍ ഡിസൈനിന്റെ സ്‌കെച്ചും അതേക്കുറിച്ചുള്ള ചെറിയ വിവരണവും റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മതി. ഈ എന്‍ട്രികളില്‍ നിന്ന് മികച്ച മൂന്നെണ്ണം വിദഗ്ധരായ വിധികര്‍ത്താക്കള്‍ തെരഞ്ഞടുക്കുന്നതും വിജയികളായ മൂന്ന് പേരെയും കമ്പനിയുടെ ചെന്നൈയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലേക്ക് ക്ഷണിക്കുന്നതുമാണ്. റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിനീയര്‍മാരും നിങ്ങളും ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാവുന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കാം.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ഉപയോക്താക്കളുടെ അഭിരുചിക്കനുസൃതമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തികച്ചും നവീനമായ മറ്റൊരു ശ്രമമാണ് ‘ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്’ എന്ന് റോയല്‍ എന്‍ഫീല്‍ഡ് ആഗോള മാര്‍ക്കറ്റിംഗ് മേധാവി ശുഭ്രാംശു സിംഗ് പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ കമ്പക്കാരുടെ ആശയങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സവിശേഷ നീക്കമാണിതെന്ന് കസ്റ്റം പ്രോഗ്രാം തലവന്‍ അഡ്രിയാന്‍ സെല്ലേഴ്‌സ് പ്രസ്താവിച്ചു.

 

Maintained By : Studio3