Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്രിസ്ത്യാനികള്‍ വോട്ട് ബാങ്കുകളല്ല: കേരള അതിരൂപത

തിരുവനന്തപുരം: ഭരണകക്ഷിയായ എല്‍ഡിഎഫിനെയും പ്രതിപക്ഷമായ യുഡിഎഫിനുമെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കസഭ. കിസ്ത്യന്‍ സമൂഹത്തെ നിസ്സാരമായി കാണേണ്ടതില്ലെന്നും ഇത് ഒരു മുന്നണിയുടെയും വോട്ട് ബാങ്കല്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.മധ്യ കേരളത്തിലെ ശക്തമായ കത്തോലിക്കാ കേന്ദ്രമാണ് ത്രിശൂര്‍ അതിരൂപത. മുന്‍പ് ചിലപ്പോള്‍ യുഡിഎഫിനെയും മറ്റ് ചിലപ്പോള്‍ എല്‍ഡിഎഫിനെയും അവര്‍ പിന്തുണച്ചിരുന്നു.

മുസ്ലീം ലീഗിലെ നല്ല ഓഫീസുകള്‍ വഴി ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സഖ്യത്തിനെതിരെയും മുഖപത്രം ആഞ്ഞടിച്ചിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുമായി സഖ്യത്തിലേര്‍പ്പെടുന്നവര്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്നും പത്രം പറയുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

മുസ്ലീം ലീഗിനെ ഒരു സാമുദായിക സംഘടനയായി ചിത്രീകരിച്ചതിന് സിപിഐ എം സെക്രട്ടറി എ വിജയരാഘവനെതിരെയും വിമര്‍ശനമുണ്ട്. അത്തരം വാക്കുകള്‍ സംസ്ഥാനത്ത് വര്‍ഗീയ ഭിന്നതയ്ക്ക് കാരണമാകും.ഇത്തരം പ്രസ്താവനകള്‍ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവില്‍നിന്നും ഉണ്ടാകരുത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ ഡെല്‍ഹിയില്‍ വെച്ച് കത്തോലിക്കാസഭയിലെ കര്‍ദിനാള്‍മാര്‍ നടത്തിയ കൂടിക്കാഴ്ച വളരെ ക്രിയാത്മകമാണെന്നും സഭ മുന്നോട്ടുവെച്ച എല്ലാ പ്രശ്‌നങ്ങളും പ്രധാനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ടെന്നും കത്തോലിക്കാസഭ പറയുന്നു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരായ വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ യാക്കോബായ സഭയിലെ ബിഷപ്പ് ഗീവാര്‍ഗീസ് മാര്‍ കൂറിലോസും രംഗത്തെത്തിത്തിയിട്ടുണ്ട്. ഇത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഒരു സാമുദായിക പാര്‍ട്ടിയല്ല, അത് എല്ലായ്‌പ്പോഴും മതേതര നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി സാമുദായിക പ്രവണതകളില്‍ അഭയം തേടുന്നത് പുരോഗമന രാഷ്ട്രീയ സംഘടനകള്‍ക്ക് ഉചിതമല്ല.’ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ബിഷപ്പ് പറഞ്ഞു. സിപിഐ (എം), എല്‍ഡിഎഫ് എന്നിവയെ പരമ്പരാഗതമായി പിന്തുണക്കുന്നവരാണ് യാക്കോബായസഭ.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

മുന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് ‘ദേശാഭിമാനി’ യില്‍ വിജയരാഘവന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇത് ഹിന്ദു വര്‍ഗീയതയെ ചൂഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടെടുപ്പ് ഒരു വഴിത്തിരിവായിരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വിവിധ വിഭാഗത്തില്‍പ്പെട്ട ക്രൈസ്്തവ വിഭാഗങ്ങളുടെ പ്രസ്താവനകള്‍വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3