November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25-ന് അപേക്ഷകൾ ക്ഷണിച്ചു

1 min read

മുംബൈ: റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിൻ്റെ വിജയത്തെ തുടർന്ന്, റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 2023-ൽ, ഇന്ത്യയുടെ G20 പ്രസിഡൻസി സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ശ്രദ്ധ മാറ്റി. പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഈ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

അവരവരുടെ കമ്മ്യൂണിറ്റികൾക്കുള്ളിൽ പരിവർത്തനാത്മകമായ മാറ്റത്തിനായി ശ്രമിച്ച, ഇന്ത്യയിലുടനീളമുള്ള മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു, കാലാവസ്ഥാ പ്രതിരോധം (ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടെ), വികസനത്തിനായുള്ള സ്പോർട്സ് , വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്റ്റംബറിൽ ആരംഭിക്കുന്നു. ജൂലൈ 1 മുതൽ 28 വരെ അപേക്ഷിക്കാം: https://reliancefoundation.org/womenleadersindiafellowship എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത് .

Maintained By : Studio3