Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

6 ജിബി റാം വേരിയന്റില്‍ റെഡ്മി 9 പവര്‍  

1 min read

6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില  

റെഡ്മി 9 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സവിശേഷതയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവതരിപ്പിച്ച റെഡ്മി 9 പവര്‍ ബജറ്റ് ഫോണ്‍ ഇതുവരെ രണ്ട് 4 ജിബി റാം വേരിയന്റുകളിലാണ് ലഭിച്ചിരുന്നത്. ഉപയോക്താക്കളുടെ ആവശ്യത്തെതുടര്‍ന്നാണ് പുതിയ വേരിയന്റ് കൊണ്ടുവന്നതെന്ന് ഷവോമി വ്യക്തമാക്കി. പുതിയ റാം നല്‍കി എന്നതൊഴിച്ചാല്‍, ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ റെഡ്മി ഫോണില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഒക്റ്റാ കോര്‍ എസ്ഒസി, 48 മെഗാപിക്‌സല്‍ പ്രൈമറി കാമറ എന്നിവ തുടരും.

6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്ന പുതിയ വേരിയന്റിന് 12,999 രൂപയാണ് വില. ബ്ലേസിംഗ് ബ്ലൂ, ഇലക്ട്രിക് ഗ്രീന്‍, ഫിയറി റെഡ്, മൈറ്റി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആമസോണ്‍, മി.കോം, മി ഹോംസ്, മി സ്റ്റുഡിയോസ് എന്നിവിടങ്ങളില്‍നിന്ന് പുതിയ വേരിയന്റ് വാങ്ങാന്‍ കഴിയും. രാജ്യത്തെ പതിനായിരത്തോളം റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ വൈകാതെ ലഭിക്കും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിന് 10,999 രൂപയും 4 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും വില നിശ്ചയിച്ചാണ് റെഡ്മി 9 പവര്‍ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

പുതിയ വേരിയന്റ് വന്നതോടെ 4 ജിബി റാം, 6 ജിബി റാം വേരിയന്റുകളില്‍ റെഡ്മി 9 പവര്‍ ലഭിക്കും. 64 ജിബി, 128 ജിബി എന്നിവയാണ് ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകള്‍. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഇന്റേണല്‍ സ്‌റ്റോറേജ് 512 ജിബി വരെ വര്‍ധിപ്പിക്കാം.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി 9 പവര്‍ ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മിയുഐ 12 സ്‌കിന്‍ ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2340 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. 19.5:9 ആണ് കാഴ്ച്ച അനുപാതം. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്.

പിറകില്‍ ക്വാഡ് കാമറ സംവിധാനം ലഭിച്ചു. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

4 ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍), യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സ്റ്റീരിയോ സ്പീക്കറുകള്‍ സവിശേഷതയാണ്. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 6,000 എംഎഎച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. റിവേഴ്‌സ് ചാര്‍ജിംഗ് കൂടി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ബില്‍റ്റ്-ഇന്‍ ബാറ്ററി. സ്മാര്‍ട്ട്‌ഫോണിന്റെ വണ്ണം, ഭാരം എന്നിവ യഥാക്രമം 9.6 എംഎം, 198 ഗ്രാം.

Maintained By : Studio3