November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചരിത്ര സന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍; വന്‍ വരവേല്‍പ്പുമായി രാഷ്ട്രം

1 min read

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പാപ്പ ഇറാഖിലെത്തിയിരിക്കുന്നത്. നജാഫ്, നസ്രിയ, ഇബ്രില്‍, മൊസൂള്‍, ഖര്‍ഘോഷ് തുടങ്ങിയ സ്ഥലങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുക.

ബാഗ്ദാദ്: ഇറാഖില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനം ആരംഭിച്ചു. മാര്‍പാപ്പയുടെ ആദ്യ ഇറാഖ് സന്ദര്‍ശനമാണിത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാര്‍പാപ്പ എത്തിയത്. വിമാനത്താവളത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാഥിമി മാര്‍പാപ്പയെ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് ലഭിച്ചത്്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രത്യേകം രചിച്ച ഗാനം ഗായകര്‍ ആലപിച്ചു. ഇറാഖിലെ പരമ്പരാഗത സംഗീത പരിപാടികളും നൃത്തപരിപാടികളും വിമാനത്താവളത്തില്‍ നടന്നു. കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമാണിത്. വീണ്ടും യാത്ര ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ഒരു രാജ്യത്തോടുള്ള കര്‍ത്തവ്യമാണ് ഈ സന്ദര്‍ശനമെന്നും മാര്‍പാപ്പ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. രാജ്യത്തെ ക്രിസ്റ്റ്യന്‍ ജനവിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കിസ്റ്റ്യന്‍ ആരാധനാലയങ്ങളുടെ സംരക്ഷകരാണെന്നുള്ളതില്‍ ഇറാഖ് ജനതയ്ക്ക് അഭിമാനമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇറാഖിലേക്ക് സ്വാഗതമരുളിക്കൊണ്ട് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചവരാണ് ഇറാഖിലെ ക്രൈസ്തവര്‍. നിരവധി പേര്‍ വീടും രാജ്യവും തന്നെ വിട്ട് പോയി. അവരുടെ പാലായനം ഇന്നും തുടരുകയാണ്. ഇത് ഇറാഖിന്റെ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ക്രൈസ്തവര്‍ ഇല്ലാത്ത ഒരു ഇറാഖിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും സാലിഹ് പറഞ്ഞു.

ഇറാഖിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെ ഐഎസ്‌ഐഎസ് നടത്തുന്ന ആക്രമണങ്ങളില്‍ രാജ്യത്തെ പ്രാചീന ക്രൈസ്തവ വിഭാഗങ്ങളുടെ ജനസംഖ്യ പതിനായിരങ്ങളായി ചുരുങ്ങിയിരുന്നു. 2003ന് ശേഷം ഇറാഖില്‍ നിന്നും 12.5 ലക്ഷം ക്രൈസ്തവര്‍ പാലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പാപ്പ ഇറാഖിലെത്തിയിരിക്കുന്നത്. നജാഫ്, നസ്രിയ, ഇബ്രില്‍, മൊസൂള്‍, ഖര്‍ഘോഷ് തുടങ്ങിയ സ്ഥലങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുക.

Maintained By : Studio3