Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇയിലും സൗദിയിലും എണ്ണ-ഇതര മേഖല തിരിച്ചുവരവിന്റെ പാതയില്‍

1 min read

ഇരുരാജ്യങ്ങളുടെയും പിഎംഐ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും എണ്ണ-ഇതര സ്വകാര്യ മേഖല വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ യുഎഇയിലെയും സൗദി അറേബ്യയിലെയും എണ്ണ-ഇതര സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനം ഫെബ്രുവരിയില്‍ മെച്ചപ്പെട്ടതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലെയും തൊഴില്‍ നിരക്ക് സ്ഥിരതയോടെ നിലനില്‍ക്കുന്നതായും ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) വ്യക്തമാക്കി.

നേരിയ നിരക്കിലാണെങ്കിലും തുടര്‍ച്ചയായ മൂന്നാം മാസവും യുഎഇയിലെ എണ്ണ-ഇതര സ്വകാര്യ മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ സൂചന നല്‍കുന്ന പിഎംഐ യുഎഇയില്‍ ജനുവരിയിലെ 51.2ല്‍ നിന്നും കഴിഞ്ഞ മാസം 50.6 ആയി കുറഞ്ഞു. ബിസിനസ് സാഹചര്യങ്ങളിലെ നേരിയ അഭിവൃദ്ധിയാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം യുഎഇ കമ്പനികളുടെ ഉല്‍പ്പാദനം മെച്ചപ്പെട്ടതിനാല്‍ രാജ്യത്തെ തൊഴില്‍ വിപണി പൊതുവെ സ്ഥിരത നിലനിര്‍ത്തി.  അതേസമയം അതിവേഗത്തിലുള്ള വാക്‌സിന്‍ വിതരണം എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട് ബിസിനസുകള്‍ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പുതിയ നിയന്ത്രണങ്ങള്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും കൂടാനിടയാക്കിയിട്ടുണ്ട്. കോവിഡ്-19 നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് യുഎഇ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ആഘാതമുണ്ടാക്കിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കോണമിസ്റ്റായ ഡേവിഡ് ഓവെന്‍ പറഞ്ഞു. പുതിയ ഓര്‍ഡറുകളില്‍ കാര്യമായ വളര്‍ച്ചയുണ്ടാകാതിരുന്നതും ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ പ്രത്യാഘാതമാണെന്നും ഡേവിഡ് അഭിപ്രായപ്പെട്ടു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഫെബ്രുവരിയില്‍ സൗദി അറേബ്യയുടെ പിഎംഐ 53.9 ആയി കുറഞ്ഞു. ജനുവരിയില്‍ 57.1 ആയിരുന്നു സൗദിയുടെ പിഎംഐ. രാജ്യത്തെ എണ്ണ-ഇതര സ്വകാര്യ മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ഫെബ്രുവരിയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം നഷ്ടപ്പെട്ടുവെന്ന സൂചനയാണ് പിഎംഐ നല്‍കുന്നത്. നാല് മാസത്തിനിടെയുള്ള സൗദിയുടെ ഏറ്റവും കുറഞ്ഞ പിഎംഐ ആണിത്. അതേസമയം പുതിയ ബിസിനസുകളുടെ വളര്‍ച്ചയും കയറ്റുമതി നിരക്കിലുള്ള വര്‍ധനയും ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് കമ്പനികളുടെ  അസംസ്‌കൃത വസ്തുക്കളുടെ ശേഖരവുമെല്ലാം സൗദിയിലെ എണ്ണ-ഇതര സ്വകാര്യ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഡേവിഡ് പറഞ്ഞു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

അതേസമയം തുടര്‍ച്ചയായ മൂന്നാംമാസവും ഈജിപ്തിലെ എണ്ണ-ഇതര സ്വകാര്യ മേഖലയുടെ വളര്‍ച്ച ദുര്‍ബലപ്പെട്ടു. അതേസമയം ജനുവരിയെ അപേക്ഷിച്ച് സാമ്പത്തിക ചുരുക്കത്തിന്റെ വേഗം കുറഞ്ഞത് ഈജിപ്തിന് ആശ്വാസമാണ്. കയറ്റുമതിയിലുള്ള നേരിയ വര്‍ധനയാണ് ഇതിന് കാരണം. 49.3 ആണ് ഫെബ്രുവരിയില്‍ ഈജിപ്തിന്റെ പിഎംഐ. ജനുവരിയില്‍ ഇത് 48.7 ആയിരുന്നു.

Maintained By : Studio3