September 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനത്തോടെ ഓപ്പോ എ54  

ഫ്‌ളിപ്കാര്‍ട്ടിലും പ്രധാന വില്‍പ്പന ശാലകളിലും ലഭിക്കും. ഇ കൊമേഴ്‌സ് സൈറ്റില്‍ ഏപ്രില്‍ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും  

ഓപ്പോ എ54 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. മീഡിയടെക് ഹീലിയോ പി35 എസ്ഒസിയാണ് കരുത്തേകുന്നത്. 5,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. മാത്രമല്ല, സ്വന്തം മുഖം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ സഹിതം പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം മറ്റൊരു സവിശേഷതയാണ്.

മൂന്ന് വേരിയന്റുകളില്‍ ഓപ്പോ എ54 ലഭിക്കും. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 13,490 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,490 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,990 രൂപയുമാണ് വില. ക്രിസ്റ്റല്‍ ബ്ലാക്ക്, മൂണ്‍ലൈറ്റ് ഗോള്‍ഡ്, സ്റ്റാറി ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഫ്‌ളിപ്കാര്‍ട്ടിലും പ്രധാന വില്‍പ്പന ശാലകളിലും ലഭിക്കും. ഇ കൊമേഴ്‌സ് സൈറ്റില്‍ ഏപ്രില്‍ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ കളര്‍ഒഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്പോ എ54 പ്രവര്‍ത്തിക്കുന്നത്. 60 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രെഷ് നിരക്ക്, 89.2 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 269 പിപിഐ പിക്‌സല്‍ സാന്ദ്രത എന്നിവ സഹിതം 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 550 നിറ്റ് പരമാവധി തെളിച്ചം, 120 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയാണ് ഡിസ്‌പ്ലേ സംബന്ധിച്ച മറ്റ് സവിശേഷതകള്‍. മീഡിയടെക് ഹീലിയോ പി35 (എംടി6765വി) എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

പിറകില്‍ ദീര്‍ഘചതുരാകൃതിയുള്ള മൊഡ്യൂളിലാണ് ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നത്. എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ കാമറ, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ ബോക്കെ കാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ എഫ്/2.0 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ54 ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ജിയോമാഗ്നറ്റിക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ഗ്രാവിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിച്ചു. ഐപിഎക്‌സ്4 ജല പ്രതിരോധ റേറ്റിംഗ് സവിശേഷതയാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 163.6 എംഎം, 75.7 എംഎം, 8.4 എംഎം എന്നിങ്ങനെയാണ്. ഏകദേശം 192 ഗ്രാമാണ് ഭാരം.

Maintained By : Studio3