August 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പതിനാല് സ്‌പോര്‍ട്‌സ് മോഡുകളുമായി നോയ്‌സ്ഫിറ്റ് ആക്റ്റീവ്

1 min read

വില 3,499 രൂപ. ഫ്‌ളിപ്കാര്‍ട്ട്, നോയ്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും

നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3,499 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട്, നോയ്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. വ്യത്യസ്ത സിലിക്കണ്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ നോയ്‌സ്ഫിറ്റ് ആക്റ്റീവ് വാങ്ങാന്‍ കഴിയും. റോബസ്റ്റ് ബ്ലാക്ക്, പവര്‍ ബ്ലൂ, സ്‌പോര്‍ട്ടി റെഡ്, സെസ്റ്റി ഗ്രേ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ആന്‍ഡ്രോയ്ഡ് 4.4, ഐഒഎസ് 9, ഇതിനുമുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി നോയ്‌സ്ഫിറ്റ് ആക്റ്റീവ് പൊരുത്തപ്പെടും. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. ഏകദേശം 45 ഗ്രാമാണ് ഭാരം.

  ഷവോമി ഇന്ത്യ റെഡ്മി നോട്ട് 17 5ജി

വൃത്താകൃതിയുള്ള ഡയല്‍ ലഭിച്ചതാണ് നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്‌വാച്ച്. 240, 240 പിക്‌സല്‍ റെസലൂഷന്‍ സഹിതം 1.28 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കി. കൈത്തണ്ടയില്‍ അനുയോജ്യമായി കെട്ടുന്നതിന് ബക്കിള്‍ ക്ലോഷര്‍ ഉണ്ടായിരിക്കും. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി.

24 മണിക്കൂര്‍ നേരം ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ നില (എസ്പിഒ2), നിങ്ങളുടെ ഉറക്കം എന്നിവ നിരീക്ഷിക്കുന്നതാണ് നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്‌വാച്ച്. ഓട്ടം, നടത്തം, ട്രെഡ്മില്‍, ക്രിക്കറ്റ്, സൈക്ലിംഗ്, നീന്തല്‍, ട്രെക്കിംഗ്, യോഗ, റോവിംഗ് മഷീന്‍ തുടങ്ങി 14 സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കിയിരിക്കുന്നു. ഓട്ടോ സ്‌പോര്‍ട്‌സ് റെക്കഗ്നിഷന്‍ ഫീച്ചര്‍ ലഭിച്ചു. സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും റിമൈന്‍ഡറുകള്‍ക്കുമായി പ്രത്യേക ടൂളുകള്‍ നല്‍കി.

  വിഴിഞ്ഞം തുറമുഖത്തെ 'പി.എം ഗതിശക്തി' ദേശീയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി

കോള്‍ നോട്ടിഫിക്കേഷന്‍, റിജെക്ഷന്‍, ഫൈന്‍ഡ് മൈ ഫോണ്‍, റിമോട്ട് മ്യൂസിക് കണ്‍ട്രോള്‍, കലണ്ടര്‍ റിമൈന്‍ഡറുകള്‍, സ്‌റ്റോപ്പ്‌വാച്ച്, ടൈമര്‍, അലാം, വേക്ക്അപ്പ് ജെസ്ചര്‍, ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) മോഡ് എന്നിവ സവിശേഷതകളാണ്. ഹാന്‍ഡ് വാഷ്, ഐഡില്‍, ഹൈഡ്രേഷന്‍ എന്നീ റിമൈന്‍ഡറുകള്‍ നല്‍കിക്കൊണ്ടിരിക്കും. ഇമെയില്‍, ചാറ്റുകള്‍, ടെക്സ്റ്റുകള്‍ എന്നിവയുടെ വൈബ്രേഷന്‍ നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകള്‍ ലഭിക്കും.

320 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 2.5 മണിക്കൂര്‍ മതി. ഏഴ് ദിവസത്തോളം ചാര്‍ജ് നീണ്ടുനില്‍ക്കും. 30 ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം.

  ഷവോമി ഇന്ത്യ റെഡ്മി നോട്ട് 17 5ജി

നോയ്‌സ്ഫിറ്റ് ആപ്പുമായി നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്‌വാച്ച് പെയര്‍ ചെയ്യാം. ഇതോടെ കസ്റ്റമൈസ് ചെയ്യുന്നതിന് അണ്‍ലിമിറ്റഡ് ക്ലൗഡ് ബേസ്ഡ് വാച്ച് ഫേസുകള്‍ ലഭിക്കും. അമ്പതിലധികം ക്ലാസിക് ഫേസുകളും തെരഞ്ഞെടുക്കാം.

Maintained By : Studio3