പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര സ്കോർപിയോ-എൻ
കൊച്ചി: എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്കോർപിയോ-എന്നിൽ നിരവധി പുതിയ സാങ്കേതിക സവിശേഷതകൾ അവതരിപ്പിച്ചു. കൂടുതൽ വിശാലവും തുറന്നതുമായ കാബിൻ അനുഭവം നൽകുന്ന പനോരമിക് സ്കൈറൂഫ്, സുരക്ഷയും ഡ്രൈവിംഗ് സൗകര്യവും വർധിപ്പിക്കുന്ന ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ 540-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം, വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന പുതിയ ആർ18 ഡയമണ്ട്-കട്ട് അലോയ് വീലുകൾ, എളുപ്പത്തിലുള്ള നിയന്ത്രണത്തിനായി ആറ് ഫിസിക്കൽ ബട്ടണുകളോടുകൂടിയ 31.24 സെ.മീ ഫ്ലോട്ടിംഗ് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,
26.03 സെ.മീ എച്ച്ഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ-സ്ക്രീൻ നാവിഗേഷനും നോർമൽ, ഇൻഫർമേഷൻ, മിനിമൽ എന്നീ മൂന്ന് ഡിസ്പ്ലേ ലേഔട്ടുകളോടുകൂടി, കൂടുതൽ വേഗത്തിലുള്ള ചാർജിംഗിനായി മുൻവശത്ത് 65 വാട്‍സ് യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പോർട്ട്, എഞ്ചിൻ പ്രകടനം, റോൾ, പിച്ച്, കോമ്പസ്, ആൾട്ടിമീറ്റർ, ജി-ഫോഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള വാഹന വിവരങ്ങൾ നൽകുന്ന അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ്. 2022-ൽ വിപണിയിലെത്തിയതു മുതൽ 3.8 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് സ്കോർപിയോ-എൻ മികച്ച നേട്ടം കൈവരിച്ചു. വിപണിയിലെ മാറ്റങ്ങളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് 2024-ൽ ഇസഡ് 8 സെലക്ട് വേരിയന്റും 2025-ൽ ഇസഡ് 8 ടി വേരിയന്റും ലെവൽ 2 അഡാസ് സാങ്കേതികവിദ്യയും അവതരിപ്പിച്ച് മോഡൽ തുടർച്ചയായി നവീകരിച്ചു. ആകർഷകമായ ഡിസൈൻ, മികച്ച പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയിലൂടെ സ്കോർപിയോ-എൻ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജി20 ടിജിഡിഐ എംസ്റ്റാലിയൻ, ഡി 22 എംഹോക്ക് എഞ്ചിൻ ഓപ്ഷനുകൾ ആർഡബ്ലിയുഡി, 4ഡബ്ലിയുഡി ഡ്രൈവ്ട്രെയിനുകളോടെയാണ് ലഭ്യമാകുന്നത്. ലെവൽ 2 അഡാസ്, 12-സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ലെതർ അപ്ഹോൾസ്റ്ററിയോടുകൂടിയ 6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ.
