സൗജന്യ ഫോം വാഷ് സേവനവുമായി നിസാന്‍
രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഫോം വാഷ് സേവനം ലഭിക്കും
കൊച്ചി: ലോക ജലദിനത്തോടനുബന്ധിച്ച് രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഫോം വാഷ് സേവനം ലഭിക്കും. 1200 ഫോം വാഷിലൂടെ ഒരു ദിവസം 86,400 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് നിസാന്‍ കണക്കുകൂട്ടുന്നത്. 2014 ല്‍ ഫോം വാഷ് അവതരിപ്പിച്ചശേഷം ഇതുവരെ 15 ദശലക്ഷം ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ സാധിച്ചതായി നിസാന്‍ അവകാശപ്പെടുന്നു.
ഉപയോക്താക്കളുടെ വീടുകളില്‍ ലഭ്യമാക്കുന്ന ‘ഡ്രൈ വാഷ്’ സേവനം വഴി കാര്‍ ഉടമകള്‍ക്ക് നൂറ് ശതമാനം വെള്ളം ലാഭിക്കാന്‍ കഴിയും. ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് പൗരനെന്ന നിലയില്‍ വെള്ളം സംരക്ഷിക്കുക മാത്രമല്ല ഉപയോക്താക്കളുടെ വിലയേറിയ സമയം കൂടിയാണ് സംരക്ഷിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.