February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

3908 കോടി രൂപയുടെ ത്രൈമാസഅറ്റാദായവുമായി മുത്തൂറ്റ് ഫിനാന്‍സ്

1 min read

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തി. മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങലിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ അറ്റാദായ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1392 കോടി രൂപയിലും എത്തി. ത്രൈമാസാടിസ്ഥനത്തില്‍ തങ്ങളുടെ വളര്‍ച്ചാ ആവേഗം തുടരുന്നതു ചൂണ്ടിക്കാട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ഇതോടൊപ്പം മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആ്തികള്‍ 97,000 കോടി രൂപയും മറി കടന്നു. സബ്സിഡിയറികളുടെ സംഭാവന 14 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലെ സംയോജിത അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റിലെ ക്രിയാത്മക നികുതി പരിഷ്ക്കരണ പ്രഖ്യാപനങ്ങള്‍ മൂലം ഉപഭോഗത്തിന്‍റേതായ ഒരു ഘട്ടത്തിനു തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്‍റെ ശ്രദ്ധയും അഞ്ചു വര്‍ഷത്തിലാദ്യമായി അടിസ്ഥാന പലിശ നിരക്കുകള്‍ കുറക്കാന്‍ തീരുമാനിച്ചതും ശുഭപ്രതീക്ഷകളാണു നല്‍കുന്നത്. വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവന ദാതാവെന്ന നിലയില്‍ തങ്ങള്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കുകയാണന്നും ബിസിനസ് വായ്പകള്‍, എസ്എംഇ വായ്പകള്‍, വസ്തുവിന്‍റെ ഈടിലെ വായ്പകള്‍, പേഴ്സണല്‍ ലോണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സ്വര്‍ണ പണയത്തിനു പുറമെയുള്ള മേഖലകളിലേക്കു തങ്ങള്‍ വളരുമ്പോള്‍ സബ്സിഡിയറികളുടെ സംഭാവനകള്‍ വര്‍ധിക്കുമെന്നും അവരുടെ പങ്ക് അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ 18-20 ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സുപ്രധാന സ്വര്‍ണ പണയ മേഖലയില്‍ 29 ശതമാനം വളര്‍ച്ചയോടെ മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികളില്‍ 26,305 കോടി രൂപയുടെ ഗണ്യമായ വളര്‍ച്ച കൈവരിക്കാനായതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ സ്വര്‍ണ പണയ വായ്പകള്‍ 29 ശതമാനം വളര്‍ച്ചയോടെ 21,660 കോടി രൂപയുടെ വളര്‍ച്ചയാണു നേടിയത്. സ്വര്‍ണ പണയത്തിന് വര്‍ധിച്ച തോതില്‍ ഉണ്ടായ ആവശ്യം, പ്രത്യേകിച്ച് ഉല്‍സവ കാലത്ത്, ഇതിനു സഹായകമായി. ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസം മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മുന്നേറ്റവും കൂടിയാണ് സ്വര്‍ണ പണയ മേഖലകളിലെ വളര്‍ച്ചയിലൂടെ ദൃശ്യമാകുന്നത്. സബ്സിഡിയറികളുടെ രംഗത്ത് തങ്ങളുടെ ഭവന വായ്പാ സ്ഥാപനം സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ 493 കോടി രൂപയെ അപേക്ഷിച്ച് 880 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുന്നതും ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നതും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധത്തെ കൂടുതള്‍ ശക്തമാക്കിയിട്ടുണ്ട് ഇടപാടുകളുടെ ഗണ്യമായൊരു പങ്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

  അഡ്വാന്‍സ്ഡ് സിസ് ടെക് ഐപിഒയ്ക്ക്
Maintained By : Studio3