Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

1 min read

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും. 75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷന്‍ അടക്കമാണ് 300 കോടി രൂപ. 1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ ജനുവരി 12 മുതല്‍ ജനുവരി 25 വരെ ലഭ്യമാകും. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്. 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികള്‍ ഉള്ളതാണ് എന്‍സിഡികള്‍. പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയില്‍ 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് യീല്‍ഡ്. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം
Maintained By : Studio3