January 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിന്‍ക്ലൂഷന്‍ ചലഞ്ച് അവതരിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പ്

1 min read

കൊച്ചി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ഇന്നൊവേഷന്‍ മത്സരമായ ‘മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025’ മുത്തൂറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചു. 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും, വിജയികള്‍ക്ക് പ്രത്യേകമായി പ്രീ-പ്ലേസ്മെന്‍റ് ഇന്‍റര്‍വ്യൂ (പിപിഐ) അവസരങ്ങളും പുതുമകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഈ മത്സരം ഒരുക്കുന്നു. ‘യുവര്‍ ചാന്‍സ് ടു പ്രോപെല്‍ ഇന്ത്യ ടവേഴ്സ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്ന വിഷയത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ മാറ്റിമറിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പുത്തന്‍ ആശയങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സും (എംഐടിഎസ്) മുത്തൂറ്റ് ബിസിനസ് സ്കൂളും (എംബിഎസ്) ഈ പദ്ധതിയുടെ നടത്തിപ്പിന്‍റെ പങ്കാളികളാണ്. വിവിധ അധ്യയന വര്‍ഷങ്ങളിലെ ബിഇ/ബി.ടെക്, ഇന്‍റഗ്രേറ്റഡ് ഡ്യുവല്‍-ഡിഗ്രി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പം തിരഞ്ഞെടുത്ത കോളേജുകളിലെ ഫുള്‍ ടൈം എംബിഎ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ക്രോസ്-സ്പെഷ്യലൈസേഷനും ക്രോസ്-കാമ്പസ് പങ്കാളിത്തവും അനുസരിച്ച് ടീമുകളില്‍ 3 പേര്‍ വരെ ആകാം. മത്സര രീതിയില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം, എക്സിക്യൂട്ടീവ് സമ്മറി സബ്മിഷന്‍, വ്യവസായ പ്രമുഖരുമായുള്ള മാസ്റ്റര്‍ ക്ലാസ്, മികച്ച ടീമുകള്‍ അവരുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കാനുള്ള ഗ്രാന്‍ഡ് ഫിനാലെ എന്നിവ ഉള്‍പ്പെടുന്നു. മാര്‍ച്ച് 4-നാണ് ഗ്രാന്‍ഡ് ഫിനാലെ. ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025-ലൂടെ ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്തലിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉതകുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് അവരെ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഏറ്റവും കഴിവുള്ള ആളുകളുമായി ഇടപഴകുന്നതിലൂടെ സാമ്പത്തിക വിടവ് നികത്തുകയും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഉതകുന്ന ആശയങ്ങള്‍ തിരിച്ചറിയാമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഫലപ്രദമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വിജയികള്‍ക്ക് 5,00,000 രൂപ, ഫസ്റ്റ് റണ്ണേഴ്സ് അപ്പിന് 3,00,000 രൂപ, സെക്കന്‍ഡ് റണ്ണേഴ്സ് അപ്പിന് 1,00,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. 15 മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക ശമ്പളത്തില്‍ പ്രോഡക്റ്റ് മാനേജര്‍ – ഫിനാന്‍സ് ആന്‍ഡ് ബിസിനസ് അനലിസ്റ്റ് പോലുള്ള ജോലിക്കുള്ള പ്രീ-പ്ലേസ്മെന്‍റ് ഇന്‍റര്‍വ്യൂ അവസരങ്ങളും ലഭിക്കും.

  ഹെല്‍സിങ്കി സര്‍വകലാശാലയുമായി സഹകരിച്ച് ലൈഫോളജി
Maintained By : Studio3