January 20, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്സ്7 ശ്രേണിക്ക് പ്രത്യേക എക്സ്-ഷോറൂം വില പ്രഖ്യാപിച്ചു. എക്സ്യുവി700ന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിന്‍റെയും ഭാഗമായാണ് എഎക്സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്. പ്രത്യേക വിലയെ തുടര്‍ന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകള്‍ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതല്‍ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയില്‍ എഎക്സ്7 ലഭ്യമാകുക.

  കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനം

പനോരമിക് സ്കൈറൂഫ്, ഇന്‍റലിജന്‍റ് കോക്ക്പിറ്റില്‍ ഡ്യുവല്‍ 26.03 സെ.മീ എച്ച്ഡി സൂപ്പര്‍സ്ക്രീന്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോടുകൂടിയ ലെവല്‍-2 എഡിഎഎസ്, സോണിയുടെ 12 സ്പീക്കറുകളുള്ള ത്രീഡി ഓഡിയോ, വെല്‍ക്കം ടിട്രാക്റ്റോാടു കൂടിയ 6-വേ പവേര്‍ഡ് മെമ്മറി സീറ്റ്, ആമസോണ്‍ അലെക്സ ബില്‍റ്റ്-ഇന്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകള്‍. മൂന്നാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി മഹീന്ദ്ര അടുത്തിടെ എഎക്സ്7 ശ്രേണിയില്‍ ഡീപ് ഫോറസ്റ്റ്, ബേണ്‍ഡ് സിയന്ന എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും അവതരിപ്പിച്ചിരുന്നു.

  പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ആർബിഐ റീജിയണൽ ഡയറക്ടർ
Maintained By : Studio3