October 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ

കൊച്ചി: വാല്യു ഇന്‍വെസ്റ്റിങ് പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി ഏഴു മുതല്‍ 21 വരെ നടത്തും. മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, മാനുലൈഫ് ഇന്‍വെസ്റ്റ്മന്റ് മാനേജ്‌മെന്റ് (സിംഗപ്പൂര്‍) എന്നിവയുടെ സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂചല്‍ ഫണ്ടിന്റെ ഈ പദ്ധതി അടിസ്ഥാനപരമായി ശക്തമായതും അതേ സമയം കുറഞ്ഞ രീതിയില്‍ മൂല്യ നിര്‍ണയമുള്ളതുമായ കമ്പനികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരമായ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് മികച്ചതെന്ന് കാലം തെളിയിച്ച രീതിയാണ് വാല്യു ഇന്‍വെസ്റ്റിങ് എന്ന് മഹീന്ദ്ര മാനുലൈഫ് മ്യൂചല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹെറെഡിയ പറഞ്ഞു. വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ശക്തമായ അടിസ്ഥാന നിക്ഷേപം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ചതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ കൃഷ്ണ സംഘാവിയാണ് ഫണ്ട് മാനേജര്‍.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ
Maintained By : Studio3