മി 10ഐ ഇന്ത്യയിലെ നമ്പര്‍ വണ്‍ 5ജി ഫോണ്‍
1 min readഐഡിസി ഇന്ത്യയുടെ ‘മന്ത്‌ലി സ്മാര്‍ട്ട്‌ഫോണ്‍ ട്രാക്കര്‍’ ഉദ്ധരിച്ചാണ് ഷവോമി ഇന്ത്യയുടെ അവകാശവാദം
ഈ വര്‍ഷം ജനുവരിയിലാണ് മി 10ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കി മി 10ഐ പ്രത്യേകം കസ്റ്റമൈസ് ചെയ്തിരുന്നതായി ഷവോമി പറയുന്നു. 2020 നവംബറില്‍ ചൈനീസ് വിപണിയില്‍ ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ റീബാഡ്ജ് ചെയ്തതാണ് മി 10ഐ.
മൂന്ന് വേരിയന്റുകളിലാണ് മി 10ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയുമാണ് വില.
മിയുഐ 12 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ് മി 10ഐ പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. 120 ഹെര്‍ട്‌സ് വരെ അഡാപ്റ്റീവ് സിങ്ക് റിഫ്രെഷ് റേറ്റ് സവിശേഷതയാണ്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 750ജി എസ്ഒസിയാണ് കരുത്തേകുന്നത്.
എഫ്/1.75 ലെന്‍സ് സഹിതം 108 മെഗാപിക്‌സല്‍ സാംസംഗ് എച്ച്എം2 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ എഫ്/2.45 ലെന്‍സ് സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി. നൈറ്റ് മോഡ്, എഐ ബ്യൂട്ടിഫൈ എന്നീ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും ലഭിച്ചു.
5ജി, 4ജി എല്‍ടിഇ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 4,820 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിച്ചു.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെയും സ്മാര്‍ട്ട് ടിവികളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഷവോമി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നതിന് ചൈനയിലെ ബിവൈഡി, ഡിബിജി ടെക്നോളജി എന്നീ രണ്ട് പുതിയ പങ്കാളികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ തദ്ദേശീയമായി സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നതിന് ഫോക്സ്‌കോണ്‍, ഫ്ളെക്സ് എന്നീ കമ്പനികളുമായി ചൈനീസ് കമ്പനി നേരത്തെ പങ്കാളിത്തം സ്ഥാപിച്ചിരുന്നു. മാത്രമല്ല, തദ്ദേശീയമായി സ്മാര്‍ട്ട് ടിവികള്‍ നിര്‍മിക്കുന്നതിന് ഡിക്സണുശേഷം രണ്ടാമത്തെ പങ്കാളിയായി ഹൈദരാബാദ് ആസ്ഥാനമായ റേഡിയന്റ് ടെക്‌നോളജിയെ ഷവോമി പ്രഖ്യാപിച്ചു.
2015 ഓഗസ്റ്റില്‍ ഫോക്‌സ്‌കോണുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഇന്ത്യയില്‍ ഷവോമി തദ്ദേശീയ ഉല്‍പ്പാദനം ആരംഭിച്ചത്. ഇന്ത്യയില്‍ വില്‍ക്കുന്ന 99 ശതമാനം ഫോണുകളും തദ്ദേശീയമായി നിര്‍മിക്കുന്നതായി 2019 ല്‍ ഷവോമി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ മൂല്യത്തിന്റെ 75 ശതമാനത്തിലധികം ഘടകങ്ങള്‍ തദ്ദേശീയമായി ശേഖരിക്കുന്നതോ നിര്‍മിക്കുന്നതോ ആണെന്ന് കമ്പനി നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.